അ​ർ​ത്തു​ങ്ക​ൽ തി​രു​നാ​ളി​നു​ള്ള കൊ​ടി​ക്ക​യ​ർ ന​ൽ​കു​ന്ന​ത് ന​ട​ൻ അ​നൂ​പ്‌ ച​ന്ദ്ര​ൻ; ല​ക്ഷ്യം സ​മൂ​ഹ​ത്തി​ന് മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം പ​ക​രു​ക​യെ​ന്ന​ത്

ചേർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ്‌ ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​ക്ക​യ​ർ ന​ട​ൻ അ​നൂ​പ്‌ ച​ന്ദ്ര​ന്‍റെ വ​സ​തി​യി​ൽ​നി​ന്ന്‌ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടു​പോ​കും. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ർ​മി​ച്ച കൊ​ടി​ക്ക​യ​ർ അ​നൂ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു. മ​ത​ജാ​തി ഭേ​ദ​ങ്ങ​ൾ​ക്ക്‌ അ​തീ​ത​മാ​യി നാ​ടൊ​ന്നി​ച്ച്‌ ആ​ഘോ​ഷി​ക്കു​ന്ന അ​ർ​ത്തു​ങ്ക​ൽ തി​രു​നാ​ൾ ഒ​രു​മ​യു​ടേ​തു കൂ​ടി​യാ​ണ്.

10ന് കൊ​ടി​യേ​റി 27നാ​ണ് മ​ക​രം തി​രു​നാ​ളാ​ഘോ​ഷം സ​മാ​പി​ക്കു​ക. 20നാ​ണ് തി​രു​നാ​ൾ മ​ഹോ​ത്സ​വം.പ​ള്ളി​മു​റ്റ​ത്ത്‌ കൊ​ടി ഉ​യ​ർ​ത്താ​നു​ള്ള ക​യ​റാ​ണ് അ​നൂ​പി​ന്‍റെ ചേ​ർ​ത്ത​ല തെ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ 12-ാം വാ​ർ​ഡ്‌ കാ​രി​ക്കാട്ട്‌ സ​ന്നി​ധാ​നം വീ​ട്ടി​ൽ​നി​ന്ന്‌ ആ​ഘോ​ഷ​പൂ​ർ​വം ബ​സി​ലി​ക്ക​യി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കു​ക.

മൂ​ന്നി​ന് വൈ​കി​ട്ട്‌ നാ​ലി​ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ബാ​ൻ​ഡ്‌-​ചെ​ണ്ടമേ​ള​ങ്ങ​ളോ​ടെ​യാ​കും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബ​സി​ലി​ക്ക​യി​ലേ​ക്ക്‌ എ​ത്തി​ക്കു​ക. മ​ട്ടാ​ഞ്ചേ​രി​യി​ൽ ത​യാ​റാ​ക്കി​യ കൊ​ടി​ക്ക​യ​ർ അ​നൂ​പും പ​ള്ളി​യ​ധി​കൃ​ത​രും ചേ​ർ​ന്ന്‌ ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​വാ​ങ്ങി പ​ള്ളി​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന്‌ അ​നൂ​പും ഭാ​ര്യ ല​ക്ഷ്‌​മി രാ​ജ​ശേ​ഖ​ര​നും ചേ​ർ​ന്ന്‌ അ​ധി​കൃ​ത​രി​ൽ​നി​ന്ന്‌ സ്വീ​ക​രി​ച്ച കൊ​ടി​ക്ക​യ​ർ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ക്കു​ന്നു.
മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്‌ പ​ക​രു​ക​യാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന്‌ അ​നൂ​പ്‌ ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment