ഒ​ഴി​വാ​യ​ത് വ​ന്‍​ദു​ര​ന്തം: നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ല്‍​നി​ന്ന് വി​മാ​നം തെ​ന്നി​മാ​റി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഭ​ദ്രാ​പു​രി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്നു തെ​ന്നി​മാ​റി. ബു​ദ്ധ എ​യ​റി​ന്‍റെ ട​ർ​ബോ​പ്രോ​പ്പ് പാ​സ​ഞ്ച​ർ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം, വി​മാ​ന​ത്തി​ൽ 51 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു.

ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് ഭ​ദ്രാ​പു​രി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു വി​മാ​നം. രാ​ത്രി 9.08-ഓ​ടെ ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​മാ​ന​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. റ​ൺ​വേ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി ഏ​താ​ണ്ട് 200 മീ​റ്റ​ർ വി​മാ​നം നീ​ങ്ങി. തൊ​ട്ട​ടു​ത്തു​ള്ള അ​രു​വി​ക്ക് സ​മീ​പ​മു​ള്ള പു​ല്‍​മേ​ട്ടി​ലാ​ണ് വി​മാ​നം നി​ന്ന​ത്.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി വ്യോ​മ​യാ​ന അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നേ​പ്പാ​ളി​ൽ വ്യോ​മ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണു പു​തി​യ സം​ഭ​വം. 2024 ജൂ​ലൈ​യി​ൽ, കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന സൗ​ര്യ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ത​ക​ർ​ന്നു​വീ​ണു 18 പേ​ർ മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment