ഇ​ന്‍​സ്റ്റ​ഗ്രാം പ്ര​ണ​യം; പ​തി​നാ​റു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

അ​ടൂ​ർ: പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച ശേ​ഷം ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് വാ​ഴ​ത്തോ​ട്ടം അ​നീ​ഷ് ഭ​വ​നി​ല്‍ എ​സ്. അ​ജീ​ഷ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യെ കാ​ണ്‍​മാ​നി​ല്ല എ​ന്ന വി​വ​രം കു​ട്ടി​യു​ടെ മാ​താ​വ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ജീ​ഷി​നെ​യും പെ​ൺ​കു​ട്ടി​യെ​യും ക​രു​വാ​റ്റ ഈ​വി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യു​ടെ വീ​ടി​ന​ടു​ത്തു​വ​ച്ച് കു​ട്ടി​യെ ക​ണ്ട് പ​രി​ച​യ​മാ​യ അ​ജീ​ഷ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി തു​ട​ര്‍​ച്ച​യാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചും ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം വി​ളി​ച്ചും വീ​ട്ടു​കാ​ര​റി​യാ​തെ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യി​രു​ന്നു.

അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ മ​ഞ്ജു​മോ​ൾ, വി​നോ​ദ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment