പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യം നി​ൽ​ക്കാ​നെ​ത്തി​യ​ത് സി​ഐ; വാ​ർ​ത്ത ചോ​ർ​ന്നു, സി​ഐ​യ്ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: പോ​ക്‌​സോ കേ​സ് കു​റ്റാ​രോ​പി​ത​ന് ജാ​മ്യ​ക്കാ​ര​നാ​യി എ​ത്തി​യ സി​ഐ പു​ലി​വാ​ലെ​ന്നുക​ണ്ട് ത​ല​യൂ​രി​യെ​ങ്കി​ലും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം നേ​രി​ട​ണം. പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ സെ​ല്‍ സി​ഐ സു​നി​ല്‍ കൃ​ഷ്ണ​നാ​ണ് ജാ​മ്യം നി​ന്ന​ത്.

13കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കി​ളി​ക്കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി ശ​ങ്ക​ര​ന്‍​കു​ട്ടി​ക്കു വേ​ണ്ടി​യാ​ണ് സു​നി​ല്‍ കൃ​ഷ്ണ​ന്‍ ജാ​മ്യം നി​ന്ന​ത്. ഇ​രു​വ​രും അ​യ​ല്‍​വാ​സി​ക​ളാ​ണ്.

പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്ന് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് ശ​ങ്ക​ര​ന്‍​കു​ട്ടി​യെ അ​റ​സ്റ്റ്് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​തി​നു ശേ​ഷം 40 ദി​വ​സ​ത്തോ​ളം ജ​യി​ലി​ലാ​യി​രു​ന്ന ശ​ങ്ക​ര​ന്‍​കു​ട്ടി​ക്കാ​യി ക​ഴി​ഞ്ഞ​മാ​സം 30നാ​ണ് സി​ഐ അ​ട​ക്കം ര​ണ്ടു​പേ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

പി​ന്നാ​ലെ വി​വ​രം ചോ​ര്‍​ന്ന​തോ​ടെ സു​നി​ല്‍ കൃ​ഷ്ണ​ന്‍ ജാ​മ്യ​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് മ​റ്റൊ​രാ​ള്‍ ജാ​മ്യം നി​ന്നു. ഇ​ക്കാ​ര്യം സ്​പെ​ഷ​ല്‍ ബ്രാ​ഞ്ചും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment