തൊ​ടു​പു​ഴ മു​ട്ട​ത്തി​നു സ​മീ​പം കൊ​ല്ലം​കു​ന്ന് മ​ല​യി​ൽ വ​ൻ കാ​ട്ടു​തീ; സാ​ഹ​സി​ക​മാ​യി തീ ​അ​ണ​ച്ച് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും

തൊ​ടു​പു​ഴ: മു​ട്ട​ത്തി​നു സ​മീ​പം കൊ​ല്ലം​കു​ന്ന് മ​ല​യി​ൽ വ​ൻ കാ​ട്ടു തീ. ​ഫ​യ​ർ ബീ​റ്റ​റു​ക​ളും പ​ച്ചി​ല​ക്ക​ന്പു​ക​ളു​മാ​യി ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​നം എ​ത്താ​ത്ത പ്ര​ദേ​ശ​ത്തേ​യ്ക്ക് കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് ചെ​ങ്കു​ത്താ​യ മ​ല​നി​ര​ക​ളി​ൽ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തീ​യ​ണ​ച്ച​ത്.

കൃ​ഷി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​നാ​യി അ​ശ്ര​ദ്ധ​മാ​യി തീ​യി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. കൊ​ല്ലം​കു​ന്ന് മ​ല​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് തീ ​പ​ട​രു​ന്ന​ത് ക​ണ്ട് മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെം​ബ​റു​മാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത്. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് അ​ഗ്നി ര​ക്ഷാം സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ മ​ല​മു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ചെ​ങ്കു​ത്താ​യ മ​ല​നി​ര​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് സേ​നാം​ഗ​ങ്ങ​ൾ തീ​പി​ടി​ത്തം ഉ​ണ്ടാ​യ ഇ​ട​ത്തെ​ത്തി​യ​ത്.

വാ​ട്ട​ർ ടാ​ങ്ക​റു​ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ർ ബീ​റ്റ​റു​ക​ൾ, പ​ച്ചി​ല​ക്ക​ന്പു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​ത്. ഒ​രു വ​ശ​ത്ത് ചെ​ങ്കു​ത്താ​യ താ​ഴ്ച​യും മ​റു​വ​ശ​ത്ത് ആ​ളി​പ്പ​ട​രു​ന്ന തീ​യും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​രു​തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

കാ​റ്റ് ശ​ക്ത​മാ​യ​ത് തീ ​മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി​യെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര​ങ്ങ​ളി​ൽ തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Related posts

Leave a Comment