മമ്മൂട്ടി-മോഹൽലാൽ- മഹേഷ് നാരായൺചിത്രം പേ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

           


മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പേ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം കൊ​ച്ചി​യി​ൽ ന​ട​ന്ന അ​വ​സാ​ന ഷെ​ഡ്യൂ​ളോ​ടെ​യാ​ണ് പാ​ക്ക​പ്പ് ആ​യ​ത്.


മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​ത്തൊ​മ്പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​രു​മി​ക്കു​ന്ന ഈ ​സി​നി​മ മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് വെ​ള്ളി​യാ​ഴ്ച പൂ​ർ​ത്തി​യാ​യ​ത്.

ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി.​ആ​ർ. സ​ലിം പ്രൊ​ഡ​ക്‌​ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍. സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി. സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യു​ടെ സീ​നു​ക​ളാ​ണ് കൊ​ച്ചി​യി​ൽ ചി​ത്ര​ത്തി​ന്‍റെ പാ​ക്ക​പ്പ് ദി​ന​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​ത്. ടേ​ക്ക് ഓ​ഫ്, മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ഇ​തി​ലെ താ​ര​നി​ര​യാ​ണ്. ട്വ​ന്‍റി-20​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രേ​വ​തി എ​ന്നി​വ​ർ ആ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്.

ഇ​വ​രെ​ക്കൂ​ടാ​തെ ജി​നു ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ അ​തി​ന്‍റെ എ​ല്ലാ പ്രൗ​ഢി​യോ​ടും കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും പാ​ട്രി​യ​റ്റ്. മ​ല​യാ​ള സി​നി​മ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത സാ​ങ്കേ​തി​ക മേ​ന്മ​യോ​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്താ​നൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ച​ലി​പ്പി​ച്ച​ത് മ​നു​ഷ് ന​ന്ദ​നാ​ണ്. സം​ഗീ​തം സു​ഷി​ൻ ശ്യാം.

​സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ ര​ചി​ച്ച ചി​ത്രം, അ​ദ്ദേ​ഹ​വും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് എ​ഡി​റ്റ് ചെ​യ്യു​ന്ന​ത്. 2026 ഏ​പ്രി​ലി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.ഛായാ​ഗ്ര​ഹ​ണം-​മ​നു​ഷ് ന​ന്ദ​ൻ, സം​ഗീ​തം-​സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ്-​മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്‌​ഷ​ന്‍ ഡി​സൈ​നേ​ർ​സ്-​ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി-​വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ൺ​ട്രോ​ള​ർ-​ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ്-​സു​നി​ൽ സി​ങ്, നി​രൂ​പ് പി​ന്‍റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട്-​വൈ​ശാ​ഖ് പി.​വി, മേ​ക്ക​പ്പ്-​ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ്-​അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം-​ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ-​ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം-​ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ലി​നു ആ​ന്‍റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​ഫാ​ന്‍റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ്-​ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ്-​ഫ​യ​ർ​ഫ്ലൈ, എ​ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി​ഐ ക​ള​റി​സ്റ്റ്-​ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ-​വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Related posts

Leave a Comment