‘അ​ഭി​ന​യം നി​ർ​ത്തി​യോ, കേ​ര​ളം വി​ട്ട് അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യോ ?’ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ലെ​ന

മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് ലെ​ന. അ​ടു​ത്തി​ടെ​യാ​യി ലെ​ന​യു​ടെ അ​ഭി​മു​ഖ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്. ന​ടി​യു​ടെ ര​ണ്ടാം വി​വാ​ഹ​വും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ലെ​ന അ​ഭി​ന​യം നി​ർ​ത്തി​യെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ലെ​ന.

അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ താ​മ​സ​മാ​ക്കി​യെ​ന്നും വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ന​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

ലെ​ന​യു​ടെ പോ​സ്റ്റ്…

അ​ടു​ത്തി​ടെ ഞാ​ൻ ശ്ര​ദ്ധി​ച്ച​താ​ണ്, ഞാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ​താ​ണോ, അ​ഭി​ന​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ എ​ന്‍റെ സി​നി​മാ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും ഒ​രു​പാ​ട് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്ന്.

ഈ ​പോ​സ്റ്റി​ലൂ​ടെ അ​റി​യി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്, ഞാ​ൻ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്നു​വെ​ന്ന​താ​ണ്. അ​ഭി​ന​യ​ത്തി​ലേ​ക്കും ഞാ​ൻ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. എ​ന്‍റെ കം-​ബാ​ക്ക് ചി​ത്രം “വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ” സം​വി​ധാ​നം ചെ​യ്ത ജീ​ത്തു ജോ​സ​ഫി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. ഈ ​ചി​ത്രം ജ​നു​വ​രി 30ന് ​റി​ലീ​സ് ചെ​യ്യും. നി​ങ്ങ​ൾ ന​ൽ​കി​യ എ​ല്ലാ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി.
‌ലെ​ന

Related posts

Leave a Comment