വ​ര്‍​ക്ക​ല​യ്ക്കു സ​മീ​പം അ​യി​രൂ​രി​ല്‍ എ​എ​സ്‌​ഐ ജീ​വ​നൊ​ടു​ക്കി; കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യ്ക്കുസ​മീ​പം അ​യി​രൂ​രി​ല്‍ എ​എ​സ്‌​ഐ ജീ​വ​നൊ​ടു​ക്കി. അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ. കെ.​ഷി​ബു​മോ​ന്‍ (48) ആ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

ഹ​രി​ഹ​ര​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചുവ​ന്നി​രു​ന്ന​ത്. കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യ​‌യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പു​തി​യ വീ​ടി​ന്‍റെ പ​ണി​ക​ള്‍ ന​ട​ന്നുവ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​യി​രൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ- സ​ന്ധ്യ, മ​ക്ക​ള്‍- അ​ഭി​ഷേ​ക്, അ​പ​ര്‍​ണ.

Related posts

Leave a Comment