തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയുടെ പുതിയ ഓഫീസ് മരുതംകുഴിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെയാണ് ് മരുതംകുഴിയിലുള്ള യൂത്ത് ബ്രിഗേഡ് സൊസൈറ്റി കെട്ടിടത്തില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്.
വിവാദങ്ങള്‍ക്കല്ല വികസനത്തിനാണ് പ്രധാന്യമെന്ന് എല്‍ഡിഎഫ് തെളിയിച്ചിട്ടുണ്ടെന്നും വിവാദങ്ങള്‍ക്കില്ലെന്നും അതിനാലാണ് ഓഫീസ് മാറിയതെന്നും പ്രശാന്ത് പറഞ്ഞു.
ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു നേരത്തെ പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സൗകര്യകുറവുണ്ടെന്നും പ്രശാന്തിന്റെ ഓഫീസ് മാറണമെന്നും പ്രശാന്തിനോട് വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ ആര്.ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു.
സാധ്യമല്ലെന്ന് പ്രശാന്ത് നിലപാടെടുത്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് പ്രശാന്ത് തന്റെ ഓഫീസ് മരുതംകുഴിയിലേക്കു മാറ്റിയത്.
