പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് എസ്ഐടി സംഘം വിവരങ്ങള്‍ തേടുന്നതു തുടരുന്നു. പാലക്കാട്ടെ ലോഡ്ജില്‍ നിന്നു ലഭിച്ച രാഹുലിന്റെ ഫോണ്‍ തുറക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഫോണിന്റെ ലോക്ക് കൈമാറാന്‍ രാഹുല്‍ തയാറാകാത്തതാണു കാരണം. പ്രധാനപ്പെട്ട പല ചാറ്റ് വിവരങ്ങളും ഇതില്‍ ലഭ്യമാകുമെന്നാണു പോലീസിന്റെ നിഗമനം.
ഇതിനിടെ 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ലോഡ്ജില്‍ താന്‍ എത്തിയിരുന്നുവെന്ന വിവരം രാഹുല്‍ സമ്മതിച്ചു. പക്ഷേ, മുറിയെടുത്തത് താനല്ലെന്നും രാഹുല്‍ പറഞ്ഞു.പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് ഇന്നലെ വൈകുന്നേരം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നത്. ഇന്നും ചോദ്യം ചെയ്യലുകള്‍ തുടരും. തെളിവെടു
പ്പിനായി പുറത്തേക്കു കൊണ്ടുപോകുമോയെന്നതു വ്യക്തമല്ല. രാഹുലുമായി പുറത്തിറങ്ങിയാല്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണിത്.
മൂന്നുദിവസത്തേക്കാണ് രാഹുലിനെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. നാളെ തിരികെ കോടതിയില്‍ ഹാജരാക്കണം. രാഹുലിന്റെ ജാമ്യാപേക്ഷ 16നു കോടതി പരിഗണിക്കും.ഇതിനു മുമ്പായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.വിദേശത്തായ പരാതിക്കാരിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു.
