സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ മാ​ർ​പാ​പ്പ​യു​ടെ മൊസയിക്ക് ​ചി​ത്രം

വ​ത്തി​ക്കാ​ൻ: റോ​മി​ലെ പൗ​രാ​ണി​ക​മാ​യ സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യു​ടെ ചു​വ​രു​ക​ളി​ൽ ഇ​നി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചി​ത്ര​വും. ബ​സി​ലി​ക്ക​യു​ടെ ആ​ർ​ച്ച്‌​പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ ജെ​യിം​സ് മൈ​ക്ക​ൽ ഹാ​ർ​വി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണു മാ​ർ​പാ​പ്പ​യു​ടെ മൊ​സെ​യി​ക് ഛായാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. വി​ശു​ദ്ധ പ​ത്രോ​സ് മു​ത​ലു​ള്ള സ​ഭാ ത​ല​വ​ന്മാ​രു​ടെ നി​ര​യി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ​യ്ക്കു ശേ​ഷ​മാ​ണ് ഹൈ​ക്ക​ലാ​യു​ടെ വ​ല​ത്തേ ഭി​ത്തി​യി​ൽ ഇ​തു സ്ഥാ​പി​ക്കു​ക.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ർ​പാ​പ്പ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ​ത്ത​ന്നെ​യാ​ണു വ​ത്തി​ക്കാ​ൻ മൊ​സെ​യി​ക് സ്റ്റു​ഡി​യോ ഈ ​ക​ലാ​സൃ​ഷ്‌​ടി ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 137 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​മു​ള്ള​താ​ണ് ഈ ​ചി​ത്രം. വ​ത്തി​ക്കാ​നി​ലെ ഫാ​ബ്രി​ക് ഓ​ഫ് സെ​ന്‍റ് പീ​റ്റ​ർ സ്റ്റു​ഡി​യോ​യി​ലാ​ണ് വൃ​ത്താ​കൃ​തി​യി​ലു​ള്ള ചി​ത്രം നി​ർ​മി​ച്ച​ത്.

സ്വ​ർ​ണ​വും ഗ്ലാ​സ് ഇ​നാ​മ​ലു​ക​ളും ചേ​ർ​ത്ത് പു​രാ​ത​ന​മാ​യ ‘ക​ട്ട്-​മൊ​സൈ​ക്ക്’ രീ​തി​യി​ലാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​പാ​പ്പ​യു​ടെ പെ​യി​ന്‍റ് ചെ​യ്ത രേ​ഖാ​ചി​ത്ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​സ്റ്റ​ർ റോ​ഡോ​ൾ​ഫോ​യാ​ണ് ഈ ​ശി​ല്പ​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ​ത്.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ വി​ശു​ദ്ധ വാ​തി​ൽ ഇ​ന്ന് അ​ട​യ്ക്കും
നാ​ല് പേ​പ്പ​ൽ ബ​സി​ലി​ക്ക​ക​ളു​ടെ​യും വി​ശു​ദ്ധ വാ​തി​ലു​ക​ൾ അ​ട​ച്ച് മു​ദ്ര​വ​യ്ക്കു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ ഇ​ന്നു പൂ​ർ​ത്തി​യാ​കും. റോ​മി​ലെ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ബ​സി​ലി​ക്ക​യു​ടെ വി​ശു​ദ്ധ വാ​തി​ൽ ക​ഴി​ഞ്ഞ 13ന് ​അ​ട​ച്ച് മു​ദ്ര​വ​ച്ചി​രു​ന്നു.

സെ​ന്‍റ് ജോ​ൺ ലാ​റ്റ​റ​ൻ ബ​സി​ലി​ക്ക​യു​ടെ വി​ശു​ദ്ധ വാ​തി​ൽ 14നും ​സെ​ന്‍റ് പോ​ൾ ബ​സി​ലി​ക്ക​യു​ടെ വി​ശു​ദ്ധ വാ​തി​ൽ ഇ​ന്ന​ലെ​യും മു​ദ്ര​വ​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ വി​ശു​ദ്ധ വാ​തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ട​ച്ചു മു​ദ്ര​വ​യ്ക്കും.

Related posts

Leave a Comment