കാ​പ്പ​ന്‍ പാ​ലാ ഗോ​ദ​യി​ല്‍ ആ​റാ​മൂ​ഴ​ത്തി​ന് ക​ച്ച​മു​റു​ക്കി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു: പാ​ലാ പി​ടി​ക്കാ​ൻ മാ​ണി സി. ​കാ​പ്പ​ന്‍ ക​ള​ത്തി​ലി​റ​ങ്ങി

കോ​ട്ട​യം: മു​ന്ന​ണി​മാ​റ്റ ച​ര്‍​ച്ച​ക​ള്‍​ക്ക് ചെ​വി കൊ​ടു​ക്കാ​തെ മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ ഗോ​ദ​യി​ല്‍ ആ​റാ​മൂ​ഴ​ത്തി​ന് ക​ച്ച​മു​റു​ക്കി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. യു​ഡി​എ​ഫി​ലെ ഒ​റ്റ​യാ​നാ​യ​തി​നാ​ല്‍ മു​ന്ന​ണി​യു​ടെ പ​ച്ച​ക്കൊ​ടി​ക്കു കാ​ത്തു​നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കാ​പ്പ​ന്‍റെ നി​ല​പാ​ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ല്‍ ജ​യി​ച്ച​വ​രെ​യും പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും വി​ളി​ച്ചു​കൂ​ട്ടി​യു​ള്ള ക​ണ്‍​വ​ന്‍​ഷ​നോ​ടെ​യാ​ണ് കാ​പ്പ​ന്‍റെ അ​നൗ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ തു​ട​ക്കം.

എ​ലി​ക്കു​ളം, മൂ​ന്നി​ല​വ്, രാ​മ​പു​രം, മു​ത്തോ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ​യും ക​ണ്‍​വ​ന്‍​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി. ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട്, ക​രൂ​ര്‍, കൊ​ഴു​വ​നാ​ല്‍, മീ​ന​ച്ചി​ല്‍, മേ​ലു​കാ​വ്, ത​ല​നാ​ട്, ത​ല​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്‍​വ​ന്‍​ഷ​ന്‍ ഈ ​മാ​സം പൂ​ര്‍​ത്തി​യാ​കും.

കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫി​ല്‍ വ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും താ​ന്‍ പാ​ലാ​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജോ​സി​ന്‍റെ മു​ന്ന​ണി​മാ​റ്റ സൂ​ച​ന വ​ന്ന​പ്പോ​ള്‍ കാ​പ്പ​ന്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ലെ​ത്തി​ക്കാ​ന്‍ ത​ന്നെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​ത്.

1965 മു​ത​ല്‍ 2016 വ​രെ തു​ട​ര്‍​ച്ച​യാ​യി 13 ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം. മാ​ണി​യാ​ണ് പാ​ലാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. അ​വ​സാ​ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നാ​യി​രു​ന്നു കെ.​എം. മാ​ണി​യു​ടെ എ​തി​രാ​ളി. 2016ല്‍ ​കെ.​എം. മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം 4,703 വോ​ട്ടു​ക​ളി​ലേ​ക്ക് കാ​പ്പ​ന്‍ കു​റ​ച്ചു. അ​ന്ന് ബി​ജെ​പി​യി​ലെ എ​ന്‍. ഹ​രി 24,821 വോ​ട്ടു​ക​ള്‍ പി​ടി​ച്ചു.

കെ.​എം. മാ​ണി​യു​ടെ വി​യോ​ഗ​ശേ​ഷം 2019ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ​യി​ല്‍ ആ​ദ്യ​വി​ജ​യം നേ​ടി​യ​ത്. മാ​ണി വി​ഭാ​ഗ​ത്തി​ലെ ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ലി​നെ 2,943 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ന്ന് ബി​ജെ​പി​യി​ലെ എ​ന്‍. ഹ​രി 18,044 വോ​ട്ടു​ക​ള്‍ നേ​ടി. 2021ല്‍ ​ജോ​സ് കെ. ​മാ​ണി​യെ 15,378 വോ​ട്ടു​ക​ള്‍​ക്കാ​ണ് കാ​പ്പ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി​യി​ലെ ജെ. ​പ്ര​മീ​ളാ​ദേ​വി 10,869 വോ​ട്ടു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി.

Related posts

Leave a Comment