ഇത് ഇല്ല്യാസ് എന്ന റിച്ചു! അന്തര്‍ സംസ്ഥാന പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണി; പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ച കേസില്‍ അറസ്റ്റിലായ ഫര്‍സാനയും ഇയാളുടെ കൂട്ടാളി

കൊ​യി​ലാ​ണ്ടി: അ​ന്ത​ർ സം​സ്ഥാ​ന​പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ൽ. ബ​ത്തേ​രി മ​ട​ക്കി​മ​ല സ്വ​ദേ​ശി ഇ​ല്ല്യാ​സ് എ​ന്ന റി​ച്ചു (34) നെ​യാ​ണ് കോ​ഴി​ക്കോ​ട് റു​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​ക്സ് റാ​ക്ക​റ്റ് സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ ക​ക്കാ​ടം​പൊ​യി​ൽ റി​സോ​ർ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ല​ർ​ക്കും കാ​ഴ്ച​വച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഫ​ർ​സാ​ന​യും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​ണ്.

വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ പെ​ൺ​കു​ട്ടി​ക​ളെ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കു​ന്ന​ത് ഇ​യാ​ളാ​ണ്. വ​ള​രെ ത​ന്ത്ര​പ​ര​മാ​യാ​ണ് റാ​ക്ക​റ്റ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ മാ​റി മാ​റി ഉ​പ​യോ​ഗി​ക്കു​ക​യും വീ​ടു​ക​ൾ മാ​റി താ​മ​സി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ട്ടോ​ക​ൾ വ​രെ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ട്. മ​നു​ഷ്യ​ക്ക​ട​ത്ത്, ബ​ലാ​ൽ​സം​ഘം, കേ​സു​ക​ളും ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ ശ്രീ​നി​വാ​സ​ൻ , പി .​മോ​ഹ​ന​കൃ​ഷ്ണ​ൻ, എം.​പി.​ശ്യാം തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​ഹ​രി​ദാ​സി​ന്‍റെ അ​ന്വേ​ഷ​ണ പാ​ട​വ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

Related posts

Leave a Comment