ചൈ​ന​യി​ലെ ജ​ന​ന​നി​ര​ക്ക് റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ൽ; 2100 ആ​കു​ന്പോ​ഴേ​ക്കും ജ​ന​സം​ഖ്യ പാ​തി​യാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക

ബെ​യ്ജിം​ഗ്: 2025ൽ ​ചൈ​ന​യി​ലെ ജ​ന​ന​നി​ര​ക്കി​ൽ റി​ക്കാ​ർ​ഡ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ജ​ന​സം​ഖ്യ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ല പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ടി​വു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ന​ന​നി​ര​ക്ക് ആ​യി​ര​ത്തി​ന് 5.6 ആ​ണ്.

മ​ര​ണ​നി​ര​ക്ക് ആ​ക​ട്ടെ, 8.04 ആ​ണ്. 1949ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ​ത്. മ​ര​ണ​നി​ര​ക്കാ​ക​ട്ടെ, 1968നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലും.

തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​മാ​ണ് ചൈ​ന​യി​ൽ ജ​ന​ന​നി​ര​ക്കി​ൽ ഇ​ടി​വു​ണ്ടാ​കു​ന്ന​ത്. 2025ൽ ​ജ​ന​സം​ഖ്യ 33.9 ല​ക്ഷം കു​റ​ഞ്ഞ് 140 കോ​ടി​യി​ലെ​ത്തി. ജ​ന​ന​നി​ര​ക്ക് താ​ഴ്ന്നു​തു​ട​ങ്ങി​യ​തോ​ടെ 2016ൽ ​ചൈ​ന ഒ​റ്റ​ക്കു​ട്ടി ന​യം തി​രു​ത്തി ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നാ​ക്കി​യി​രു​ന്നു. അ​തി​നു​ശേ​ഷ​വും ജ​ന​ന​നി​ര​ക്ക് ഉ​യ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ദ​ന്പ​തി​മാ​ർ​ക്ക് മൂ​ന്നു കു​ട്ടി​ക​ൾ വ​രെ ആ​കാ​മെ​ന്ന് 2021ൽ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ജ​ന​സം​ഖ്യ ഈ ​നി​ല​യി​ൽ താ​ഴ്ന്നാ​ൽ 2100 ആ​കു​ന്പോ​ഴേ​ക്കും ഇ​പ്പോ​ഴ​ത്തേ​തി​ന്‍റെ പ​കു​തി ജ​ന​ങ്ങ​ളേ ചൈ​ന​യി​ലു​ണ്ടാ​കൂ എ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ സിം​ഗ​പ്പൂ​ർ, താ​യ്‌​വാ​ൻ, ദ​ക്ഷി​ണ​കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ജ​ന​ന​നി​ര​ക്കി​ൽ വ​ലി​യ ഇ​ടി​വാ​ണു​ള്ള​ത്.

Related posts

Leave a Comment