കാ​ണി​ക്ക എ​ണ്ണു​ന്ന​തി​നി​ടെ വാ​ച്ച​ർ പു​റ​ത്തേ​ക്ക് പോ​യി; കൈ​യി​ലെ കാ​ർ​ഡ് ബോ​ർ​ഡ് കു​ട​ഞ്ഞ​പ്പോ​ൾ കി​ട്ടി​യ​ത് മു​പ്പ​ത്തി​ര​ണ്ടാ​യി​രം രൂ​പ

ഹരി​പ്പാ​ട്: ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യസ്വാ​മി ക്ഷേ​ത്ര​ത്തി​ൽനി​ന്ന് കാ​ണി​ക്കവ​ഞ്ചി​യി​ലെ പ​ണം മോ​ഷ്ടി​ച്ച വാ​ച്ച​ർ പി​ടി​യി​ൽ. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ രാ​ഗേ​ഷ് കൃ​ഷ്ണ​നെ​യാ​ണ് ദേ​വ​സ്വം​ബോ​ർ​ഡ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക എ​ണ്ണു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പ​ണം മോ​ഷ്ടി​ച്ച​ത്. മൂ​ന്നു വ​ഞ്ചി​ക​ളി​ൽ ര​ണ്ടെ​ണ്ണം എ​ണ്ണി​യശേ​ഷം ഒ​രു കാ​ർ​ഡ് ബേ​ർ​ഡ് പെ​ട്ടി​യു​മാ​യി ഇ​യാ​ൾ പോ​കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം പി​ടി​ക്ക​പ്പെ​ട്ട​ത്.

ഇ​യാ​ളി​ൽനി​ന്ന് 100ന്‍റെ 63 ​നോ​ട്ടു​ക​ളും 500ന്‍റെ 12 ​നോ​ട്ടു​ക​ളും 20ന്‍റെ 1000 ​നോ​ട്ടു​ക​ളു​മ​ട​ക്കം 32,300 രൂ​പ ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ലെ നാ​ദ​സ്വ​രം ക​ലാ​ക​രാ​നാ​യി​രു​ന്ന രാ​ഗേ​ഷ് നാ​ലു​മാ​സം മു​മ്പാ​ണ് വാ​ച്ച​റാ​യ​ത്. അ​ന്നു​മു​ത​ൽ ഇ​യാ​ൾ കാ​ണി​ക്ക വ​ഞ്ചി​യി​ൽനി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​രി​ന്നു.

സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ൾ കാ​ർ​ഡ് ബേ​ർ​ഡ് പെ​ട്ടി​യും ചാ​ക്കു​ക​ളു​മാ​യും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സം​ശ​യം തോ​ന്നി പെ​ട്ടി കു​ട​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

ചാ​ക്കു​ക​ൾ മാ​ത്ര​മാ​ണ് കു​ട​ഞ്ഞുകാ​ണി​ച്ച​ത്. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് കു​ട​യു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​തോ​ടെ ഇ​യാ​ൾ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യും മു​ഴ​ക്കി. ക്ഷേ​ത്രം അ​ധി​കൃ​ത​ർ ദേ​വ​സ്വം ബോ​ർ​ഡി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി. ഇ​യാ​ൾ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment