കൊ​ച്ചി​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട: ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. മൂ​ന്ന് വെ​സ്റ്റ്ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ക​ലൂ​ര്‍ ക​തൃ​ക്ക​ട​വ് റോ​ഡി​ല്‍ എ​ജെ ഹാ​ളി​ന് സ​മീ​പ​ത്തു നി​ന്നും കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് വെ​സ്റ്റ്ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സി​റാ​ജ് ശേ​ഖ്(39), താ​ജെ​ല്‍ മ​ണ്ഡാ​ല്‍(29), സെ​യ്ദു​ള്‍ മ​ണ്ഡാ​ല്‍(29) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും 24.086 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് ഇ​വ​രു​ടെ ല​ഹ​രി ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment