പെ​രി​യാ​റി​ല്‍ കൗ​തു​ക​മാ​യി ജെ​ല്ലി ഫി​ഷ്; സു​ന്ദ​ര​നെ കാ​ണു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല, തൊ​ട്ടാ​ല്‍ പ​ണി​കി​ട്ടും

കൊ​ച്ചി: പെ​രി​യാ​റി​ല്‍ കൗ​തു​ക​മാ​യി ജെ​ല്ലി ഫി​ഷ്. ഏ​ലൂ​ര്‍ സൊ​സൈ​റ്റി ക​ട​വ് ഭാ​ഗ​ത്താ​ണ് ജെ​ല്ലി ഫി​ഷി​നെ ക​ണ്ട​ത്. ഇ​തോ​ടെ ജെ​ല്ലി ഫി​ഷി​നെ കാ​ണാ​നും വീ​ഡി​യോ എ​ടു​ക്കാ​നും ആ​ളു​ക​ളും നി​റ​ഞ്ഞു. കാ​ണാ​ന്‍ ഭം​ഗി ഉ​ണ്ടെ​ങ്കി​ലും തൊ​ട്ടാ​ല്‍ ചൊ​റി​ച്ചി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​വ​യാ​ണ് ജെ​ല്ലി ഫി​ഷ്.

ക​ട​ലി​ല്‍ വ​ള​രു​ന്ന ക​ട​ല്‍​ചൊ​റി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ജെ​ല്ലി ഫി​ഷി​നെ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​നോ​ലി ക​നാ​ലി​ലും ജെ​ല്ലി ഫി​ഷ് വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ട്ടി​രു​ന്നു.

കു​ട​യു​ടെ​ത് പോ​ലെ​യു​ള്ള രൂ​പ​മാ​ണ് ഇ​തി​ന്. വെ​ള്ള നി​റ​ത്തി​ല്‍ ക​റു​ത്ത പു​ള്ളി​ക​ളു​ള്ള ജെ​ല്ലി ഫി​ഷി​നെ​യാ​ണ് കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ബോ​ക്‌​സ് ജെ​ല്ലി ഫി​ഷു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണ്. ഇ​വ ശ​രീ​ര​ത്തി​ല്‍ ത​ട്ടി​യാ​ല്‍ ക​ടു​ത്ത ചൊ​റി​ച്ചി​ലും അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​കും.

Related posts

Leave a Comment