സൂ​ക്ഷി​ച്ചാ​ൽ ദു​ഖി​ക്കേ​ണ്ട… ചി​മ്മി​നി ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്ക് സ്ഥാ​പി​ച്ച കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ

പു​തു​ക്കാ​ട്: ചി​മ്മി​നി ഡാ​മി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്തെ കൈ​വ​രി ത​ക​ര്‍​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.​കോ​ണ്‍​ക്രീ​റ്റ് കാ​ലി​ല്‍ ഘ​ടി​പ്പി​ച്ച ഇ​രു​മ്പ് പൈ​പ്പു​ക​ളാ​ണ് ന​ശി​ച്ച​ത്.

ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​ന്‍​പു​ഴ​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് കൈ​വ​രി സ്ഥാ​പി​ച്ച​ത്. ഇ​തി​ല്‍ പു​ഴ​യു​ടെ വ​ല​തു​വ​ശ​ത്തെ കൈ​വ​രി​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന കൈ​വ​രി​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

വേ​ന​ലി​ല്‍ ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്. ത​ക​ര്‍​ന്ന കൈ​വ​രി​യോ​ടു​ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​വ​ര്‍ പു​ഴ​യി​ലേ​ക്കു​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി​ക​ള്‍ മാ​റ്റി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​ന​ല്‍​കി.

Related posts

Leave a Comment