എ​ല്ലാം കേ​ട്ടു, പ​രി​ഹ​രി​ക്കാം… ആ​ന​പ്പാ​ന്തം ആ​ദി​വാ​സി ഉ​ന്ന​തി സ​ന്ദ​ര്‍​ശി​ച്ച് മ​റ്റ​ത്തൂ​ർ ജ​ന​പ്ര​തി​നി​ധി​ക​ള്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ ആ​ന​പ്പാ​ന്തം ആ​ദി​വാ​സി ഉ​ന്ന​തി സ​ന്ദ​ര്‍​ശി​ച്ചു.

ഉ​ന്ന​തി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും, ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​റ​പ്പു ന​ല്‍​കി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ആ​ദി​വാ​സി പ​ങ്കാ​ളി​ത്തം, അ​ഭ്യ​സ്ത​വി​ദ്യ​ര്‍​ക്ക് ജോ​ലി, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൈ​ക്കി​ള്‍ അ​ട​ക്ക​മു​ള്ള വാ​ഹ​ന സൗ​ക​ര്യം, കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ആ​ദി​വാ​സി​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ന്ന​യി​ച്ചു.

ജോ​ലി​ക്ക് പോ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​പാ​ല​ന​ത്തി​നും അ​വ​ര്‍​ക്ക് പോ​ഷ​കാ​ഹാ​രം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നൂ​ര്‍​ജ​ഹാ​ന്‍ ന​വാ​സ്, മി​നി​മോ​ള്‍ ടീ​ച്ച​ര്‍, സു​മ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment