സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ അ​ച്ഛ​ന്‍റെ വെ​ട്ടേ​റ്റ​ത് മ​ക​ൾ​ക്ക്; ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ മ​ക​ൾക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന്ത്യം; ഒ​പ്പം പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​നും മ​രി​ച്ചു; പി​താ​വ് ഉ​മ്മ​ർ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​വ​ഴ​ക്കി​നി​ടെ പി​താ​വി​ന്‍റെ വെ​ട്ടേ​റ്റ് മ​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ബ​ന്ധു​വും മ​രി​ച്ചു. വെ​ട്ടേ​റ്റ് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി ഷേ​ക്ക് അ​ബ്ബ (55) ആ​ണ് മ​രി​ച്ച​ത്.

ഷേ​ക്ക് അ​ബ്ബ​യു​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​മ്മ​ര്‍ ഫ​റൂ​ഖ് ത​ന്‍റെ മ​ക​ളാ​യ 18കാ​രി മ​റി​യം ജു​മൈ​ല​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നി​ടെ ഷേ​ക്ക് അ​ബ്ബ​യെ ആ​ണ് ഉ​മ്മ​ര്‍ ഫാ​റൂ​ഖ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് മ​റി​യം ജു​മൈ​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്.

ഷേ​യ്ക്ക് അ​ബ്ബ​യു​ടെ കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​തേ​സ​മ​യം, പ്ര​തി​യാ​യ മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ തൂ​മി​നാ​ട് സ്വ​ദേ​ശി ഉ​മ​ര്‍ ഫ​റൂ​ഖി​ന്‍റെ അ​റ​സ്റ്റ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് പു​റ​മേ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് താ​ഹി​റ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​ന് കൊ​ല​പാ​ത​ക ശ്ര​മ​വും അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ വ​കു​പ്പു​ക​ളും പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.

ഉ​മ​റും കു​ടും​ബ​വും ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സം. തി​ങ്ക​ളാ​ഴ്ച ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വും ഉ​മ​റും ത​മ്മി​ൽ സ്വ​ത്തി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ഉ​മ​ർ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ക്കു​മ്പോ​ൾ മ​ക​ൾ ജു​മൈ​ല ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ഇ​തി​നി​ടെ വെ​ട്ടേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴു​ത്തി​ലും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജു​മൈ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ജു​മൈ​ല​യു​ടെ മൃ​ത​ദേ​ഹം നി​ല​വി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Related posts

Leave a Comment