റെ​യി​ൽ​വേ ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ൻ നൂ​റാം വാ​ർ​ഷി​കം: വ​ർ​ണ​നാ​ണ​യം പു​റ​ത്തി​റ​ക്കി

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ള​ർ കോ​യി​ൻ പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് നൂ​റു​രൂ​പ​യു​ടെ ക​ള​ർ കോ​യി​ൻ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ​ത്. 1925 മും​ബൈ-​കു​ർ​ള റൂ​ട്ടി​ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്‌​ട്രി​ക് ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പു​തി​യ മു​ഖ​മാ​യ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ വ​ർ​ണ ചി​ത്ര​മാ​ണ് ഈ ​നാ​ണ​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള​ത് റെ​യി​ൽ​വേ​യു​ടെ വൈ​ദ്യു​തീ​ക​ര​ണ യാ​ത്ര പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഇ​ല​ക്‌​ട്ര‌ി‌​ക് ലോ​ക്കോ​മോ​ട്ടീ​വി​ന്‍റെ രൂ​പ​ക​ല്പ​ന​യും ഈ ​നാ​ണ​യ​ത്തി​ൽ കാ​ണാം.

കോ​ൽ​ക്ക​ത്ത​യി​ലെ നാ​ണ​യ ക​മ്മ​ട്ടം പു​റ​ത്തി​റ​ക്കി​യ 35 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഈ ​നാ​ണ​യ​ത്തി​ൽ 50 ശ​ത​മാ​നം വെ​ള്ളി​യും 40 ശ​ത​മാ​നം ചെ​ന്പും അ​ഞ്ച് ശ​ത​മാ​നം നി​ക്ക​ലും അ​ഞ്ച് ശ​ത​മാ​നം സി​ങ്കു​മാ​ണ് അ​ട​ങ്ങി​യി​ട്ടു​ള്ള​ത്. പു​രാ​വ​സ്തു ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എം.​സി. അ​ബ്ദു​ൾ അ​ലി​യു​ടെ ശേ​ഖ​ര​ണ​ത്തി​ൽ ഈ ​നാ​ണ​യം എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment