ഇ​ന്ത്യ​യു​മാ​യു​ള്ള ഊ​ർ​ജ ഇ​ട​പാ​ട്: അ​മേ​രി​ക്ക​ൻ വാ​ദ​ങ്ങ​ൾ ത​ള്ളി റ​ഷ്യ

മോ​സ്കോ: ഇ​ന്ത്യ-​അ​മേ​രി​ക്ക പു​തി​യ വ്യാ​പാ​ര ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് റ​ഷ്യ.

ഏ​തു രാ​ജ്യ​ത്തു​നി​ന്ന് എ​ണ്ണ വാ​ങ്ങ​ണം എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും, ഇ​ന്ധ​ന​സ്രോ​ത​സു​ക​ൾ വി​പു​ലീ​ക​രി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണം
റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി നി​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ൽ​നി​ന്നു ത​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പെ​സ്കോ​വ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഏ​ക എ​ണ്ണ വി​ത​ര​ണ രാ​ജ്യം റ​ഷ്യ​യ​ല്ലെ​ന്ന് ത​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ വി​ദ​ഗ്ധ​ർ​ക്കും അ​റി​യാം. ഇ​ന്ത്യ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും എ​ണ്ണ വാ​ങ്ങാ​റു​ണ്ട്. ഇ​തി​ൽ പു​തു​താ​യി ഒ​ന്നു​മി​ല്ലെ​ന്നും പെ​സ്കോ​വ് പ​റ​ഞ്ഞു.

റ​ഷ്യ​യു​മാ​യു​ള്ള ഊ​ർ​ജ ഇ​ട​പാ​ടു​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര എ​ണ്ണ വി​പ​ണി​യി​ലെ സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മ​രി​യ സ​ഖ​റോ​വ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്കം കേ​വ​ലം ഒ​രു വി​പ​ണി ത​ന്ത്രം മാ​ത്ര​മാ​യാ​ണ് റ​ഷ്യ കാ​ണു​ന്ന​തെ​ന്നും സ​ഖ​റോ​വ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ
അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​ൻ എ​ണ്ണ ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും എ​ണ്ണ വാ​ങ്ങാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മ്മ​തി​ച്ചു​വെ​ന്നാ​ണ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ക​രാ​ർ പ്ര​ഖ്യാ​പ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് റ​ഷ്യ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും പ്ര​തി​ദി​നം 1.5 ദ​ശ​ല​ക്ഷം ബാ​ര​ൽ റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ മൊ​ത്തം എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ മൂ​ന്നി​ലൊ​ന്നും റ​ഷ്യ​യി​ൽ നി​ന്നാ​ണ്.

അ​തേ​സ​മ​യം, റ​ഷ്യ​ൻ എ​ണ്ണ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ഊ​ർ​ജ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ ഷെ​യ്ൽ ഓ​യി​ലി​നേ​ക്കാ​ൾ ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ​ക്ക് റ​ഷ്യ​യു​ടെ ക്രൂ​ഡ് ആ​ണ് കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​മേ​രി​ക്ക​ൻ എ​ണ്ണ ഉ​പ​യോ​ഗം അ​ധി​ക​ച്ചെ​ല​വി​നു കാ​ര​ണ​മാ​കും. ഇ​ന്ത്യ-​അ​മേ​രി​ക്ക ച​ർ​ച്ച​ക​ളി​ൽ താ​ൻ വി​ജ​യി​ച്ചു​വെ​ന്നു കാ​ണി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളെ റ​ഷ്യ​ൻ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Related posts

Leave a Comment