കു​രു​മു​ള​ക് ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞു; വി​ല വ​ര്‍​ധി​ച്ചി​ട്ടും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​മി​ല്ല


ഉ​പ്പു​ത​റ: കു​രു​മു​ള​ക് സീ​സ​ണെ​ത്തി​യി​ട്ടും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​ത്പാ​ദ​നം നാ​ലി​ലൊ​ന്നു പോ​ലു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. എ​ന്നാ​ല്‍ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ കി​ലോ​യ്ക്ക് 680-700 രൂ​പ വ​രെ​ വി​ല ല​ഭി​ക്കു​ന്നു​ണ്ട്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഉ​ത്പാ​ദ​നം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഈ ​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യാ​ണ് ഉ​ത്പാ​ദ​നം കു​റ​യാ​ന്‍ പ്ര​ധാ​ന കാ​ര​ണം. ഉ​ത്പാ​ദ​ന​ക്കു​റ​വി​നൊ​പ്പം രോ​ഗ​ബാ​ധ​യും കൂ​ടി​യാ​യ​തോ​ടെ ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം തി​രി​ക​ളി​ല്‍ കു​രു​മു​ള​ക് മ​ണി​ക​ള്‍ പി​ടി​ക്കാ​ത്ത​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രു തി​രി​യി​ല്‍ ര​ണ്ടും മൂ​ന്നും മ​ണി​ക​ള്‍ മാ​ത്ര​മാ​ണ് പി​ടി​ച്ച​ത്.

ഉ​ള്ള​തി​ന് വേ​ണ്ട​ത്ര തൂ​ക്ക​വും ഇ​ല്ല. പി​ടി​ച്ച തി​രി​ക​ളി​ല്‍ ചി​ല​ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കൊ​ഴി​ഞ്ഞു പോ​യ​തും ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് കു​രു​മു​ള​ക് വി​ള​വെ​ടു​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ക്കു​റ​വുമൂ​ലം തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ടാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഉ​ത്പാ​ദ​ന​ക്കു​റ​വി​നു പി​ന്നാ​ലെ ചെ​ടി​ക​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ബാ​ധ ക​ര്‍​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. കു​രു​മു​ള​കുചെ​ടി​ക​ളി​ല്‍ ആ​ദ്യം മ​ഞ്ഞ​ളി​പ്പു​ണ്ടാവു​ക​യും തു​ട​ര്‍​ന്ന് ദ്രു​ത​വാ​ട്ടംമൂ​ലം ചെ​ടി​ക​ള്‍ ന​ശി​ക്കു​ക​യു​മാ​ണ്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഉ​ത്പാ​ദ​ന​ക്കു​റ​വ്, വ​ളം, കീ​ട​നാ​ശി​നി​ക​ളു​ടെ വി​ല​വ​ര്‍​ധ​ന, തൊ​ഴി​ലാ​ളിക്ഷാ​മം, കൂ​ലി​വ​ര്‍​ധ​ന എ​ന്നി​വമൂ​ലം ക​ര്‍​ഷ​ക​ര്‍ ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​ണ​ത്തെ ഉ​ത്പാ​ദ​നക്കു​റ​വ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment