കൊല്ലങ്കോട്: കോയമ്പത്തൂരിൽ നിന്നും 1050 ചെമ്മരിയാടുകളുമായി പളനിസ്വാമിയും സംഘവും ആലമ്പള്ളത്തെത്തി.
രണ്ടുതൊഴിലാളികളും അഞ്ചുകാവൽ നായകളം സംഘത്തിലുണ്ട്. കോയമ്പത്തൂർ സുലൂരിൽ നിന്നുമാണ് ആടുകൾക്ക് മേച്ചിൽപ്പുറം തേടി എത്തിയത്.
ഒരു മാസത്തോളം സമീപ ഗ്രാമങ്ങളിൽ ആടുകളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മേച്ചിലിനു വിടും. വയൽ വരമ്പുകളിൽ തന്നെ മുളവടികളിൽ ആടുകൾക്കായി കൂടൊരുക്കി രാത്രിയിൽ തളയ്ക്കും.
രാത്രിസമയങ്ങളിൽ അഞ്ചു നായകളാണ് ആടുകൾക്ക് സംരക്ഷണം നൽകുന്നത്.തെരുവുനായളൊ മോഷ്ടാക്കളൊ എത്തിയാൽ കാവൽനായകൾ ഒന്നിച്ച് വിരട്ടിയോടിക്കും. പാരമ്പര്യ കുലതൊഴിലായായാണ് പളനിസ്വാമി ആടു വളർത്തുന്നത്. അധ്വാനത്തിന് ആനുപാതികമായി ആടുവളർത്തലിൽ വരുമാനം ലഭിക്കുന്നതായാണ് പളനിസ്വാമി പറയുന്നത്.
സാമ്പത്തികസൗകര്യങ്ങളുണ്ടായിരുന്നിട്ടും ആടു വളർത്തിലോടുള്ള ചെറുപ്രായത്തിൽ തുടങ്ങിയ ഇഷ്ടമാണ് 65 വയസിലും ഇതു തുടരുന്നതെന്നും പളനിസ്വാമി പറഞ്ഞു.
