പൊ​തു​സ്ഥ​ല​ത്ത് അം​ഗ​പ​രി​മി​ത​യാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് 11 വ​ർ​ഷം ത​ട​വും പി​ഴ​യും

തൃ​ശൂ​ർ: പൊ​തു​സ്ഥ​ല​ത്ത് അം​ഗ​പ​രി​മി​ത​യാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 11 വ​ർ​ഷം ത​ട​വി​നും 15,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും തൃ​ശൂ​ർ മൂ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ശി​ക്ഷി​ച്ചു.

ത​മി​ഴ്നാ​ട് തെ​ങ്കാ​ശി രാ​ജ​പാ​ള​യം മു​രു​ഗ​ൻ​കോ​വി​ൽ തെ​രു​വി​ൽ മൂ​ർ​ത്തി എ​ന്ന മൂ​ർ​ത്തി​സ​ത്യ(42)​യെ​യാ​ണു ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്കു ന​ൽ​ക​ണ​മെ​ന്നും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു.

2024 ന​വം​ബ​റി​ൽ പ​ടി​ഞ്ഞാ​റെ​കോ​ട്ട ജം​ഗ്ഷ​നി​ല​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി ജോ​ലി ക​ഴി​ഞ്ഞു ന​ട​ന്നു​വ​രു​ന്പോ​ൾ പ്ര​തി ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി.

Related posts

Leave a Comment