ഉ​ത്പാ​ദ​ന ബോ​ണ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ കേ​ന്ദ്രം; ആ​ശ​ങ്ക​യി​ൽ നെ​ൽ​ക​ർ​ഷ​ക​ർ; ക​ർ​ഷ​ക​രെ കൈ​വി​ടി​ല്ലെ​ന്നു മ​ന്ത്രി

ആ​ല​പ്പു​ഴ: നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഉ​ത്പാ​ദ​ന ബോ​ണ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​നി​ർ​ദേ​ശ​ത്തി​ൽ ആ​ശ​ങ്ക​യോ​ടെ കു​ട്ട​നാ​ട്. ക​ർ​ഷ​ക​രെ കൈ​വി​ടി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി.കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ് താ​ങ്ങു​വി​ല​യ്ക്ക് (എം​എ​സ്പി) മു​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന ബോ​ണ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നെ​ല്ല്-​ഗോ​ത​മ്പ് ഉ​ത്പാ​ദ​നം പൊ​തു​ഖ​ജ​നാ​വി​ന് അ​ധി​ക​ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് കേ​ന്ദ വി​ശ​ദീ​ക​ര​ണം.

ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​നെ ബാ​ധ്യ​ത​യാ​യി ചി​ത്രീ​ക​രി​ച്ച് ക​ർ​ഷ​ക​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​മ്മീ​ഷ​ൻ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ​സ്റ്റ​സ് ആ​ൻ​ഡ് പ്രൈ​സ​സ് (സി​എ​സി​പി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കി​ലോ​ഗ്രാ​മി​ന് 15.79 രൂ​പ​യാ​ണ്. ഇ​തി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി ക​ണ​ക്കാ​ക്കി​യാ​ണ് എം​എ​സ്പി 23.69 രൂ​പ​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സി​എ​സി​പി ത​ന്നെ കേ​ര​ള​ത്തി​ൽ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കി​ലോ​ഗ്രാ​മി​ന് 21.46 രൂ​പ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.

ഈ ​ചെ​ല​വി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി ക​ണ​ക്കാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ൽ നെ​ല്ലി​ന് കി​ലോ​ഗ്രാ​മി​ന് 32.19 രൂ​പ ല​ഭി​ക്കേ​ണ്ട​താ​ണ്.കേ​ര​ള​ത്തി​ൽ നെ​ല്ലി​ന്‍റെ ശ​രാ​ശ​രി ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഹെ​ക്ട​റി​ന് 3006 കി​ലോ​ഗ്രാ​മാ​ണ്. ദേ​ശീ​യ​ശ​രാ​ശ​രി 2899 കി​ലോ​ഗ്രാം ആ​ണ്. അ​ടി​സ്ഥാ​ന താ​ങ്ങു​വി​ല​യും സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന ബോ​ണ​സും ചേ​ർ​ത്ത് കി​ലോ​ഗ്രാ​മി​ന് 30 രൂ​പ നി​ര​ക്കി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്. എം​എ​സ്പി 23.69 രൂ​പ​യും സം​സ്ഥാ​ന പ്രോ​ത്സാ​ഹ​ന ബോ​ണ​സ് 6.31 രൂ​പ​യും ചേ​ർ​ത്താ​ണി​ത്.


ക​ർ​ഷ​ക​രെ കൈ​വി​ടി​ല്ലെ​ന്നു മ​ന്ത്രി
സം​സ്ഥാ​ന​ത്തെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​നു​ള്ള താ​ങ്ങു​വി​ല​യ്ക്ക് മു​ക​ളി​ൽ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന ബോ​ണ​സ് തു​ട​രു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​യി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.യ​ഥാ​ർ​ഥ ഉ​ത്പാ​ദ​ന ചെ​ല​വ് കൂ​ടി പ​രി​ഗ​ണി​ച്ച് നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല അ​ടി​യ​ന്ത​ര​മാ​യി 40 രൂ​പ​യാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നെ​ല്ലു സം​ഭ​രി​ച്ച വ​ക​യി​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള 1,343 കോ​ടി 83 ല​ക്ഷം രൂ​പ ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.


നെ​ല്ലി​ന്‍റെ​യും ഗോ​ത​മ്പി​ന്‍റെ​യും ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്കു​രു​ക്ക​ളു​ടെ​യും പ​യ​ർ​വ​ർ​ഗ​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് നീ​ക്ക​ത്തി​നു പ​ന്നി​ൽ.യു​എ​സ്-​ഇ​ന്ത്യ വ്യാ​പാ​ര ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​മാ​ണോ ഇ​തി​നു പി​ന്നി​ലെ​ന്നും ശ​ക്ത​മാ​യ സം​ശ​യ​മു​ണ്ട്.

ഇ​ന്ത്യ​യ്ക്ക് ഗു​ണ​ക​ര​മ​ല്ലാ​ത്ത ഇ​ത്ത​രം ക​രാ​റു​ക​ളി​ൽ​നി​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലു​സം​ഭ​ര​ണത്തി​ന്റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം
​കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ കി​ഴി​വ് ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യാ​ൽ ഇ​ട​പെ​ടാ​ൻ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മാ​യി ര​ണ്ടു ത​ല​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്.കി​ഴി​വ് ത​ർ​ക്ക​ങ്ങ​ളി​ൽ ആ​ദ്യം ഒ​ന്നാം​ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ടും. പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ര​ണ്ടാം​ത​ല​ത്തി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തും.


ക​ർ​ഷ​ക​രി​ൽ​നി​ന്ന് മു​ൻ​പു​ള്ള രീ​തി​യി​ൽ നെ​ല്ലു​സം​ഭ​രി​ക്കും. ഇ​തി​നാ​യി അ​ടു​ത്ത​ദി​വ​സം ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​രും.കൊ​യ്ത്തി​നെ​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​ദ്യോ​ഗ​സ്ഥ​ർ കു​ട്ട​നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്ത് പ​രി​ശോ​ധി​ക്കും.യ​ന്ത്ര​ങ്ങ​ളു​ടെ നി​ര​ക്ക് ക​ള​ക്ട​റേ​റ്റി​ലെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

Related posts

Leave a Comment