എ​ഐ അ​സി​സ്റ്റ​ന്‍റ് അ​വ​ത​രി​പ്പി​ച്ച് അ​മൂ​ൽ

ആ​ന​ന്ദ് (ഗു​ജ​റാ​ത്ത്): ലോ​കം അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​വി​ദ്യ​ക​ളെ കൈ​നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന ആ ​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ പാ​ലി​ന്‍റെം പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ ഭീ​മ​ന്മാ​രാ​യ അ​മൂ​ൽ സ​ര​ളാ​ബെ​ൻ എ​ന്ന പേ​രി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ അ​സി​സ്റ്റ​ന്‍റി​നെ അ​വ​ത​രി​പ്പി​ച്ചു.

താ​ഴെ​ത്ത​ട്ടി​ലു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തോ​ടെ ഗു​ജ​റാ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു ഗ്രാ​മ​ങ്ങ​ളി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് ഏ​തു സ​മ​യ​ത്തും സ​ഹാ​യ​ത്തി​നു സ​മീ​പി​ക്കാ​വു​ന്ന ഒ​രു പു​തി​യ സ​ഹാ​യി​യെ ല​ഭി​ക്കും.

24 മ​ണി​ക്കൂ​റും സേ​വ​നം
അ​മൂ​ലി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് മി​ൽ​ക് ക​ള​ക്ഷ​ൻ സി​സ്റ്റം (എ​എം​സി​എ​സ്), പ​ശു​ദാ​ൻ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് സ​ര​ളാ​ബെ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യം, കു​ത്തി​വ​യ്പ് വി​വ​ര​ങ്ങ​ൾ, ചി​കി​ത്സ, തീ​റ്റ​ക്ര​മം, പ്ര​ജ​ന​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ത് ക​ർ​ഷ​ക​ർ​ക്കു ന​ല്കും. കൂ​ടാ​തെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും സ​ബ്സി​ഡി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളും എ​ഐ അ​സി​സ്റ്റ​ന്‍റ് ന​ൽ​കും.

ക​ർ​ഷ​ക​ർ​ക്ക് അ​മൂ​ൽ ഫാ​ർ​മ​ർ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സേ​വ​നം ല​ഭി​ക്കും. ഇ​തി​കം​ത​ന്നെ ഈ ​ആ​പ്പ് 10 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു. സ്മാ​ർ​ട്ട്ഫോ​ണ്‍ ഇ​ല്ലാ​ത്ത​വ​ർ​ക്കും ലാ​ൻ​ഡ്ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും വോ​യി​സ് കോ​ൾ വ​ഴി സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഗു​ജ​റാ​ത്തി ഭാ​ഷ​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​യ​മ​വി​നി​മ​യം അ​നാ​യാ​സ​മാ​കും.

അ​മൂ​ൽ എ​ഐ​യു​ടെ സേ​വ​നം ഗു​ജ​റാ​ത്തി​ലു​ട​നീ​ള​മു​ള്ള 18500ലേ​റെ​യു​ള്ള ഗ്രാ​മ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 36 ല​ക്ഷം ക്ഷീ​രോ​ത്പാ​ദ​ക​ർ​ക്കു ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​ക​ർ​ഷ​ർ ദി​വ​സേ​ന 350 ല​ക്ഷം ലി​റ്റ​റി​ലേ​റെ പാ​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ സ​ഹ​ക​ര​ണ ഐ​ടി ഇ​ക്കോ​സി​സ്റ്റ​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് ഈ ​എ​ഐ പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​മൂ​ലി​ന്‍റെ ഡി​ജി​റ്റ​ൽ സം​വി​ധാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന വി​വ​ര​ശേ​ഖ​ര​ത്തി​ൽ പ്ര​തി​വ​ർ​ഷം 1200 കോ​ടി​യി​ല​ധി​കം ലി​റ്റ​ർ പാ​ൽ സം​ഭ​ര​ണ ഇ​ട​പാ​ടു​ക​ൾ. 1200 ഡോ​ക്ട​ർ​മാ​ർ വ​ഴി മൂ​ന്നു കോ​ടി​യി​ല​ധി​കം ക​ന്നു​കാ​ലി​ക​ൾ​ക്കു ന​ൽ​കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ചി​കി​ത്സ​ക​ൾ, ഓ​രോ വ​ർ​ഷ​വും ന​ട​ത്തു​ന്ന ഏ​ക​ദേ​ശം 70 ല​ക്ഷം കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ങ്ങ​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്നു.

Related posts

Leave a Comment