ഫ്ളാറ്റിൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​രപ്പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണം‍ ക​വ​ര്‍​ന്നു; നാലുപേർ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ ഫ്‌​ളാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ന്റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി​യ​ത്.

സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് അ​റു​പ​ത്തി​നാ​ലു​കാ​രി​യെ ആ​ക്ര​മി​ച്ച് വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലും കൈ​യി​ലും ഉ​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണ​ക്കാ​ട് മു​ക്കോ​ല​യ്ക്ക​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ക​ന്‍ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ര്‍​ച്ച. വ​യോ​ധി​ക ഒ​റ്റ​യ്ക്കാ​യി​രു​ന്നു . തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​നും ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ക്കാ​ല​മാ​യി ഈ ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​വെ​യാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി സ്വ​ര്‍​ണ​വു​മാ​യി ക​ട​ന്ന് ക​ള​ഞ്ഞ​ത്. ഫോ​ര്‍​ട്ട് പോ​ലീ​സി​ല്‍ മ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Related posts

Leave a Comment