അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ യാ​ഥാ​ർ​ഥ്യം: പ​ക്ഷേ ‘ഏ​രി​യ 51’-ൽ ​ഒ​ളി​പ്പി​ച്ചി​ട്ടി​ല്ല; ബ​റാ​ക് ഒ​ബാ​മ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കു വീ​ണ്ടും വ​ഴി​തു​റ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ ഒ​ബാ​മ, എ​ന്നാ​ൽ അ​വ​യെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്ത​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു. യൂ​ട്യൂ​ബ​ർ ബ്രി​യാ​ൻ ടൈ​ല​ർ കോ​വ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഒ​ബാ​മ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

‘ഏ​രി​യ 51’
നെ​വാ​ഡ​യി​ലെ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​നാ താ​വ​ള​മാ​യ “ഏ​രി​യ 51′-ൽ ​അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ദ​ശ​ക​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ താ​ൻ അ​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ൽ ഒ​രി​ട​ത്തും അ​വ​രെ ഒ​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​ബാ​മ തു​റ​ന്നു​പ​റ​ഞ്ഞു.

“അ​വി​ടെ ഭൂ​ഗ​ർ​ഭ സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ൽ​നി​ന്ന് പോ​ലും മ​റ​ച്ചു​വ​യ്ക്കു​ന്ന വ​ലി​യൊ​രു ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യു​ള്ളൂ…’ ഒ​ബാ​മ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു.

വി​പു​ല​മാ​യ സൈ​നി​ക വി​മാ​ന പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​ട​മാ​ണ് “ഏ​രി​യ 51′ എ​ന്ന് 2013-ലാ​ണ് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ച്ച​ത്. അ​ജ്ഞാ​ത ആ​കാ​ശ പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ പെ​ന്‍റ​ഗ​ൺ പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ക്കു​ക​യും യു​എ​സ് കോ​ൺ​ഗ്ര​സ് പു​തി​യ നി​യ​മ​ങ്ങ​ൾ പാ​സാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​ബാ​മ​യു​ടെ പ്ര​തി​ക​ര​ണം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

അ​ന്യ​ഗ്ര​ഹ​ജീ​വ​ൻ ക​ണ്ടെ​ത്താ​നു​ള്ള ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. 1999-ൽ ​ആ​രം​ഭി​ച്ച “SETI@Home’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 21 വ​ർ​ഷ​ത്തി​നി​ടെ 1,200 കോ​ടി​യി​ല​ധി​കം സി​ഗ്ന​ലു​ക​ളാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​റി​ഞ്ഞ​ത്. പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ അ​രെ​സി​ബോ ഒ​ബ്സ​ർ​വേ​റ്റ​റി​യി​ൽ നി​ന്നു​ള്ള റേ​ഡി​യോ സി​ഗ്ന​ലു​ക​ളാ​ണ് ഇ​വ​ർ വി​ശ​ക​ല​നം ചെ​യ്ത​ത്.

അ​രെ​സി​ബോ ടെ​ലി​സ്കോ​പ്പ് 2020-ൽ ​ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​ദ്ധ​തി അ​വ​സാ​നി​ച്ചെ​ങ്കി​ലും, ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളി​ൽ​നി​ന്ന്, സം​ശ​യാ​സ്പ​ദ​മാ​യ 100 സി​ഗ്ന​ലു​ക​ൾ ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ നി​ല​വി​ൽ ചൈ​ന​യു​ടെ “ഫാ​സ്റ്റ്’ റേ​ഡി​യോ ടെ​ലി​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​വ അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ കൃ​ത്യ​മാ​യ തെ​ളി​വാ​ണോ എ​ന്നു ക​ണ്ടെ​ത്താ​നു​ള്ള വി​ശ​ദ​മാ​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ശാ​സ്ത്ര​ലോ​കം.

Related posts

Leave a Comment