റ​ബ​ര്‍ഷീ​റ്റ് വി​ലവർധന; വി​പ​ണി​യി​ല്‍ ഉ​ണ​ര്‍​വ്, കർഷകർക്കു പ്രതീക്ഷ

കോ​​ട്ട​​യം: റ​​ബ​​ര്‍ ഷീ​​റ്റ് വി​​ല വി​​പ​​ണി​​യി​​ല്‍ വ​​ലി​​യ ഉ​​ണ​​ര്‍​വ് സൃ​​ഷ്ടി​​ച്ചു കു​​തി​​പ്പ് തു​​ട​​രു​​ന്ന​​തോ​​ടെ ക​​ര്‍​ഷ​​ക​​രും വ്യാ​​പാ​​രി​​ക​​ളും വ​​ലി​​യ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. പ​​ക്ഷേ ആ​​വ​​ശ്യ​​ത്തി​​നു ച​​ര​​ക്കി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വി​​ല​​വ​​ര്‍​ധ​​ന​ ക​​ര്‍​ഷ​​ക​​ന് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്നി​​ല്ല. ചൂ​​ടും ഇ​​ല​​പൊ​​ഴി​​ച്ചി​​ലും മൂ​​ലം ജി​​ല്ല​​യി​​ലെ ചി​​ല തോ​​ട്ട​​ങ്ങ​​ളി​​ല്‍ ടാ​​പ്പിം​​ഗ് നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ഷീ​​റ്റു​​വി​​ല പ്ര​​തി​​ദി​​നം വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. ശ​​നി​​യാ​​ഴ്ച ആ​​ര്‍​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് ഷീ​​റ്റ് 213 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നു. റ​​ബ​​ര്‍ ബോ​​ര്‍​ഡ് വി​​ല 213 രൂ​​പ​​യാ​​ണെ​​ങ്കി​​ലും 215 രൂ​​പ​​യ്ക്കു വ​​രെ ക​​ച്ച​​വ​​ടം ന​​ട​​ന്നി​​ട്ടു​​ണ്ട്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം തു​​ട​​ര്‍​ന്നാ​​ല്‍ മാ​​ര്‍​ച്ച് പ​​കു​​തി​​യോ​​ടെ ഷീ​​റ്റു​​വി​​ല 250 രൂ​​പ​​യി​​ല്‍ എ​​ത്തു​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍. ക്രം​​ബ് ഫാ​​ക്ട​​റി​​ക​​ളി​​ല്‍ സ്റ്റോ​​ക്ക് കു​​റ​​വാ​​യ​​തി​​നാ​​ല്‍ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഒ​​ട്ടു​​പാ​​ല്‍ വി​​ല​​യും വ​​ര്‍​ധി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്.

ഷീ​​റ്റി​​നു പു​​റ​​മെ ലാ​​റ്റ​​ക്‌​​സ് വി​​ല​​യും മെ​​ച്ച​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ലാ​​റ്റ​​ക്‌​​സ് വി​​ല 200 രൂ​​പ​​യാ​​യി. ഒ​​ട്ടു​​പാ​​ലി​​ന് 144 രൂ​​പ​​യെ​​ത്തി. ക​​ഴി​​ഞ്ഞ 10 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വി​​ല​​യാ​​ണി​​ത്. ക്രം​​ബ് ഫാ​​ക്‌​ട​​റി​​ക​​ള്‍​ക്ക് ഒ​​ട്ടു​​പാ​​ല്‍ വേ​​ണ്ട തോ​​തി​​ല്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത​​തും ട​​യ​​ര്‍​വ്യ​​വ​​സാ​​യം മെ​​ച്ച​​പ്പെ​​ട്ട​​തും ഇ​​ന്ത്യ​​ന്‍ ട​​യ​​റി​​ന് ഓ​​ര്‍​ഡ​​ര്‍ കൂ​​ടി​​യ​​തു​​മാ​​ണ് റ​​ബ​​റി​​നു ചു​​രു​​ങ്ങി​​യ ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ നേ​​ട്ട​​മാ​​യ​​ത്. വി​​ദേ​​ശ​​വി​​ല മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ 10 രൂ​​പ വ​​ര്‍​ധി​​ച്ച​​തും ആ​​ഭ്യ​​ന്ത​​ര​​വി​​ല ക​​യ​​റാ​​ന്‍ കാ​​ര​​ണ​​മാ​​യെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

അ​​തേ​​സ​​മ​​യം നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു ഷീ​​റ്റി​​നു വി​​ല​​യി​​ടി​​വു രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ചെ​​ല​​വു കാ​​ശു പോ​​ലും ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു ക​​ര്‍​ഷ​​ക​​ര്‍ ടാ​​പ്പിം​​ഗ് നി​​ര്‍​ത്തി​​വ​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ഷീ​​റ്റ് ഉ​ത്പാ​​ദ​​നം കു​​ത്ത​​നെ കു​​റ​​ഞ്ഞു. ഇ​​തു രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ലും റ​​ബ​​ര്‍ വി​​ല ഉ​​യ​​രു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ല്‍​നി​​ന്ന് ഷീ​​റ്റ് സം​​ഭ​​രി​​ക്കു​​ന്ന​​ത് ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ കു​​റ​​ച്ചി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ 70 ശ​​ത​​മാ​​നം ക​​ര്‍​ഷ​​ക​​രും ഷീ​​റ്റ് ഉ​​ത്പാ​​ദ​​നം ഒ​​ഴി​​വാ​​ക്കി ഒ​​ട്ടു​​പാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ലേ​​ക്ക് തി​​രി​​ഞ്ഞി​​രു​​ന്നു. ലാ​​റ്റ​​ക്‌​​സ് വി​​ല്‍​പ​​ന ന​​ട​​ത്തു​​ന്ന പ്ര​​വ​​ണ​​ത വ​​ര്‍​ധി​​ച്ച​​തും ഷീ​​റ്റി​​ന്‍റെ ല​​ഭ്യ​​ത​​ക്കു​​റ​​വി​​നു കാ​​ര​​ണ​​മാ​​യ​​താ​​യി ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.


എ​​ന്നാ​​ല്‍, ഷീ​​റ്റി​​നു വി​​ല​​വ​​ര്‍​ധി​​ക്കു​​ന്ന​​തി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യി ലാ​​റ്റ​​ക്‌​​സി​​നു വി​​ല​​വ​​ര്‍​ധി​​ക്കാ​​ത്ത​​തും സം​​ഭ​​ര​​ണ ഏ​​ജ​​ന്‍​സി​​ക​​ളു​​ടെ ചൂ​​ഷ​​ണ​​വും ക​​ര്‍​ഷ​​ക​​രെ ഷീ​​റ്റു​​ത്പാ​​ദ​​ന​​ത്തി​​ലേ​​ക്ക് തി​​രി​​കെ എ​​ത്തി​​ച്ചു. ഇ​​തി​​നു​​പു​​റ​​മെ വ​​ട​​ക്കുകി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് പ്ര​​തീ​​ക്ഷി​​ച്ച​​തു പോ​​ലു​​ള്ള ഉ​​ത്പാ​​ദ​​നം ഉ​ണ്ടാ​വാ​​തെ വ​​ന്ന​​തോ​​ടെ കേ​​ര​​ള​​ത്തി​​ലെ ക​​ര്‍​ഷ​​ക​​രെ ആ​​ശ്ര​​യി​​ക്കാ​​തെ മു​​ന്നോട്ടു പോ​​കാ​​നാ​​വാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​യി.ക​​ഴി​​ഞ്ഞ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി വി​​പ​​ണി​​വി​​ല​​യേ​​ക്കാ​​ള്‍ ര​​ണ്ടു മു​​ത​​ല്‍ നാ​​ലു രൂ​​പ​​വ​​രെ ഉ​​യ​​ര്‍​ന്ന വി​​ല ന​​ല്‍​കി​​യാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ ക​​ര്‍​ഷ​​ക​​രി​​ല്‍നി​​ന്നു ഷീ​​റ്റ് വാ​​ങ്ങു​​ന്ന​​ത്.

ഇ​​തു വി​​ല വീ​​ണ്ടും ഉ​​യ​​ര്‍​ന്നേ​​ക്കു​​മെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ചൂ​​ടു​​കാ​​ല​​മാ​​യ​​തി​​നാ​​ല്‍ വ്യാ​​പാ​​രി​​ക​​ള്‍​ക്കു വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടി​​ല്ലാ​​തെ സ്റ്റോ​​ക്ക് സൂ​​ക്ഷി​​ക്കാ​​നും സാ​​ധി​​ക്കും. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം ക​​ര്‍​ഷ​​ക​​ര്‍​ക്കു വ​​ലി​​യ പ്ര​​തീ​​ക്ഷ ന​​ല്‍​കു​​ന്ന​​താ​​ണെ​​ങ്കി​​ലും ആ​​നു​​പാ​​തി​​ക​​മാ​​യി ഉ​​ത്പാ​​ദ​​നം ഉ​​യ​​രാ​​ന്‍ കൂ​​ടു​​ത​​ല്‍ സ​​മ​​യ​​മെ​​ടു​​ക്കും. ഇ​​തു​​മൂ​​ലം നി​​ല​​വി​​ലെ വി​​ല വ​​ര്‍​ധ​​ന​​യു​ടെ ഗു​​ണം ക​​ര്‍​ഷ​​ക​​ര്‍​ക്കു ല​​ഭി​​ക്കാ​​നും കൂ​​ടു​​ത​​ല്‍ സ​​മ​​യ​​മെ​​ടു​​ക്കും.


റ​​ബ​​ര്‍ ഷീ​​റ്റ് വി​​ല ഉ​​യ​​ര്‍​ന്നു നി​​ൽ​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​ത് ക​​ര്‍​ഷ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തു​​ന്നു. ക​​ടു​​ത്ത വേ​​ന​​ൽ മൂ​​ലം മ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു ല​​ഭി​​ക്കു​​ന്ന പാ​​ലി​ന്‍റെ അ​​ള​​വി​​ല്‍ കു​​റ​​വു വ​​ന്നി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും വി​​പ​​ണി​​യി​​ലെ മെ​​ച്ച​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പ​​ല ക​​ര്‍​ഷ​​ക​​രും ടാ​​പ്പിം​​ഗ് തു​​ട​​രു​​ക​​യാ​​ണ്. അ​​ര്‍​ധ​​രാ​​ത്രി​​യി​​ലും പു​​ല​​ര്‍​ച്ചെ​​യും ത​​ണു​​പ്പ് അ​​നു​​ഭ​​പ്പെ​​ടു​​ന്ന​​തി​​നാ​​ല്‍ വ​​ലി​​യ തോ​​തി​​ല്‍ റ​​ബ​​ര്‍ പാ​​ലി​​ന്‍റെ അ​​ള​​വി​​ല്‍ കു​​റ​​വു വ​​രി​​ല്ലെ​​ന്നും കൃ​​ഷി​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വേ​​ന​​ല്‍​മ​​ഴ ല​​ഭി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ അ​​വ​​ധി ഒ​​ഴി​​വാ​​ക്കി ടാ​​പ്പിം​​ഗ് തു​​ട​​രാ​​നാ​​ണ് ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രു​​ടെ തീ​​രു​​മാ​​നം.

വി​​ല​​വ​​ര്‍​ധ​​ന​ ക​​ര്‍​ഷ​​ക​​ര്‍​ക്കു പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്നി​​ല്ല
വി​​പ​​ണി​​യി​​ലു​​ള്ള വി​​ലവ​​ര്‍​ധ​​ന​​യു​ടെ പ്ര​​യോ​​ജ​​നം ക​​ര്‍​ഷ​​ക​​ര്‍​ക്കു ല​​ഭി​​ക്കു​​ന്നി​​ല്ല. റ​​ബ​​ര്‍ സൂ​​ക്ഷി​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്ന​​വ​​ര്‍​ക്കു മാ​​ത്ര​​മാ​​ണ് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന​​ത്. കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം മൂ​​ലം ഉ​ത്​​പാ​​ദ​​നം 50 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞതു കൂടാതെ ക​​ര്‍​ഷ​​ക​​ന് നീ​​ക്കി​​യി​​രി​​പ്പ് ല​​ഭി​​ക്കേ​​ണ്ട ന​​വം​​ബ​​ര്‍, ഡി​​സം​​ബ​​ര്‍, ജ​​നു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ ആ​​ദാ​​യവും ല​​ഭി​​ക്കു​​ന്നി​​ല്ല. ഇ​​ല​​പൊ​​ഴി​​ച്ചി​​ലും ചൂ​​ടും കാ​​ര​​ണം ഡി​​സം​​ബ​​റി​​ല്‍ത​​ന്നെ ടാ​​പ്പിം​​ഗ് നി​​ര്‍​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. മു​ന്‍​വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 30 മു​​ത​​ല്‍ 40 ശ​​ത​​മാ​​നം വ​​രെ ഉ​ത്പാ​​ദ​​നം കു​​റ​​ഞ്ഞു.

ജോ​​ജി വാ​​ളി​​പ്ലാ​​ക്ക​​ന്‍
സെ​​ന്‍​ട്ര​​ല്‍ ട്രാ​​വ​​ന്‍​കൂ​​ര്‍ റ​​ബര്‍ ആ​​ന്‍​ഡ് പൈ​​നാ​​പ്പി​​ള്‍
ഗ്രോ​​വേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ്

ഇ​​ട​​നി​​ല​​ക്കാ​​ര്‍​ക്കു മാ​​ത്രംപ്ര​​യോ​​ജ​​നം
ക​​ടു​​ത്ത ചൂ​​ടു കാ​​ല​​വ​​സ്ഥ​​യി​​ല്‍ റ​​ബ​​ര്‍ ടാ​പ്പിം​​ഗ് ഏ​​താ​​നും മാ​​സം നി​​ര്‍​ത്തി​​വ​​യ്ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ല്‍ റ​​ബ​​ര്‍ ലോ​​ബി​​ക​​ള്‍ വി​​ല ഉ​​യ​​ര്‍​ത്തി ന​​ൽ​കു​​ന്ന​​തി​ന്‍റെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്ന​​ത് ഇ​​ട​​നി​​ല​​ക്കാ​​ര്‍​ക്കു മാ​​ത്ര​​മാ​​ണ്. യ​​ഥാ​​ര്‍​ഥ ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​നു ഗു​​ണ​​മി​​ല്ല.ഇ​​തു റ​​ബ​​ര്‍ ലോ​​ബി​​ക​​ള്‍ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ന​​ട​​ത്തു​​ന്ന പ്ര​​ഹ​​സ​​ന​​മാ​​ണ്.

തോ​​ട്ട​​ങ്ങ​​ളി​​ലെ കാ​​ടു​​ക​​ള്‍ നീ​​ക്കം ചെ​​യ്യാ​​ത്ത​​തു മൂ​​ലം കാ​​ട്ടു​​പ​​ന്നി​​യു​​ടെ സാ​​ന്നി​​ധ്യം പു​​ല​​ര്‍​ച്ചെ​​യു​​ള്ള ടാ​​പ്പിം​​ഗി​​നു ത​​ട​​സ​​വും ഉ​​ത്പാ​​ദ​​ന കു​​റ​​വി​​നു കാ​​ര​​ണ​​വു​​മാ​​കു​​ന്നു. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും വ​​ള​​പ്ര​​യോ​​ഗ​​മി​​ല്ലാ​​ത്ത​​തും ഉ​​ത്പാ​​ദ​​നക്കുറ​​വും ക​​ര്‍​ഷ​​ക​​നു തി​​രി​​ച്ച​​ടി​​യാ​​യി. റ​​ബ​​റി​​ന്‍റെ വി​​ല സ്ഥി​​ര​​മാ​​യി നി​​ല​​നി​​ൽ​ക്കാ​​ന്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ഉ​​ണ്ടാ​​ക​​ണം.

ടോ​​മി​​ച്ച​​ന്‍ സ്‌​​ക​​റി​​യ ഐ​​ക്ക​​ര
ക​​ര്‍​ഷ​​ക​​വേ​​ദി – തി​​ട​​നാ​​ട്

Related posts

Leave a Comment