വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​സ്ത്രീ​യ പ​രി​ഹാ​രം വേ​ണം; വ​ന​പാ​ല​ക​ർ ഇ​നി ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ ക​യ​റ​രു​തെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

വെ​ള്ള​രി​ക്കു​ണ്ട്: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.വ​ന്യ​ജീ​വി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല മ​നു​ഷ്യ​ർ​ക്കും ജീ​വി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​നു നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വാ​യ് മൂ​ടി​ക്കെ​ട്ടി തി​രി​തെ​ളി​ച്ച് ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​റ്റു​പെ​രു​കി എ​ന്ന യാ​ഥാ​ർ​ഥ്യം അ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്ക​ണം. വ​ന്യ​മൃ​ഗ​സ്നേ​ഹം പ​റ​ഞ്ഞു​പ​റ​ഞ്ഞ് ആ​രും ക​ർ​ഷ​ക​ന്‍റെ അ​ടു​ത്ത് വ​ര​രു​ത്. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ മേ​ന​ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​നാ​തി​ർ​ത്തി​യി​ൽ വ​ന്നു താ​മ​സി​ക്ക​ണം. ക​ർ​ഷ​ക​ന്‍റെ പ​റ​മ്പി​ൽ വ​രു​ന്ന പ​ന്നി ക​ർ​ഷ​ക​ന്‍റെ പ​ന്നി​യാ​ണെ​ന്നും വ​ന​പാ​ല​ക​ർ ഇ​നി ക​ർ​ഷ​ക​ന്‍റെ മ​ണ്ണി​ൽ ക​യ​റ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​സി റ്റോ​മി, മി​നി മാ​ത്യു, ഷോ​ബി ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ജി​ജി കു​ന്ന​പ്പ​ള്ളി, ജി​മ്മി ഇ​ട​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം
ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

Leave a Comment