കോ​ഴിവ​ളർ​ത്ത​ലി​ലൂ​ടെ പ്ര​തി​മാ​സം 10,000 രൂ​പ ക​ണ്ടെ​ത്തു​ന്ന ക​ർ​ഷ​ക​ൻ നാ​ടി​ന്‍റെ അ​ഭി​മാ​നം

രാമ​ങ്ക​രി: ക​ർ​ണാ​ട​ക​യി​ലെ വെ​ങ്കി​ടേ​ശ്വ​ര ഹാ​ർ​ച്ച​റി​യി​ൽ വി​രി​യി​ച്ചെ​ടു​ക്കു​ന്ന ബി. ​വി 380 എ​ന്ന പ്ര​ത്യേ​ക ഇ​നം കോ​ഴി​ക​ൾ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ചേ​ന്നാ​ട്ടു​ശേ​രി ബൈ​ജു സേ​വ്യ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ ഐ​ശ്വ​ര്യ​കാ​ഴ്ച ക​ളി​ലൊ​ന്നാ​യി മാ​റി​യി​ട്ട് ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​ന്നു. എ​ന്നും ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് മാ​ത്രം നി​രത്തു​ന്ന നാ​ട്ടി​ലെ ചെ​റു​കി​ട കു​ടി​ൽ​വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്നാ​യ കോ​ഴി​വ​ള​ർ​ത്ത​ലി​ലൂ​ടെ മാ​ത്രം ബൈ​ജു ഇ​പ്പോ​ൾ പ്ര​തി​മാ​സം ക​ണ്ടെ​ത്തു​ന്ന​തു ത​ന്നെ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​വ​രും.

225 രൂ​പ പ്ര​കാ​രം 25 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ആ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് ന​ല്ല​വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന് ബോ​ദ്ധ്യ​പ്പെ​ട്ട​തോ​ടെ 25 എ​ണ്ണ​വും കൂ​ടി വാ​ങ്ങി. അ​ങ്ങ​നെ മൊ​ത്ത​ത്തി​ൽ ഇ​പ്പോ​ൾ 50 എ​ണ്ണ​ത്തോ​ളം വ​രും. മു​ട്ട വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ളാ​യി 45നും 50​നും ഇ​ട​യി​ൽ ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തോ​ടെ ആ​ളു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ഈ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ 5 മാ​സം പി​ന്നി​ടു​ന്പോ​ൾ ത​ന്നെ മു​ട്ട​യി​ടാ​ൻ തു​ട​ങ്ങും.

ഒ​രു മാ​സ​ത്തി​ൽ 22 മു​ത​ൽ 25 വ​രെ മു​ട്ട​ക​ൾ ഇ​ടു​ന്ന ഈ ​കോ​ഴി​ക​ൾ ര​ണ്ടു​വ​ർ​ഷം വ​രെ അ​ത് തു​ട​രും. പി​ന്നെ ഇ​റ​ച്ചി​വി​ല​യ്ക്ക് വി​ല്ക്കാ​ൻ ത​യ്യാ​റാ​യാ​ൽ അ​ങ്ങ​നെ​യും ഒ​രു വ​രു​മാ​നം നേ​ടാം.ഇ​പ്പോ​ൾ ഒ​രു​മാ​സ​ത്തി​ൽ കു​റ​ഞ്ഞ​ത് 1000 മു​ട്ട​യെ​ങ്കി​ലും ല​ഭി​ക്കും. ഇ​തി​ലൂ​ടെ പ്ര​തി​മാ​സം 10000 ലേ​റെ രൂ​പ വ​രു​മാ​ന​വും നേ​ടാ​നാ​കു​ന്നു​ണ്ട്. ഇ​വ​യു​ടെ മു​ട്ട​ക​ൾ​ക്ക് ന​മ്മു​ടെ നാ​ട​ൻ കോ​ഴി​ക​ളു​ടെ മു​ട്ട​ക​ളോ​ട് സാ​മ്യ​മു​ണ്ടെ​ന്ന് മാ​ത്ര​മ​ല്ല അ​തി​നൊ​പ്പം ത​ന്നെ പോ​ഷ​ക ഗു​ണ​വും ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​യ്ക്ക് നാ​ട്ടി​ൽ ന​ല്ല ഡി​മാ​ന്‍റു​മാ​ണ്. ഇ​വ​യ്ക്ക് വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ൽ ഗ്രോ​വ​ർ എ​ന്ന തീ​റ്റ​യും, മു​ട്ട​യി​ടു​ന്ന സ​മ​യം മു​ത​ൽ ലെ​യ​ർ​പെ​ല്ല​റ്റ് എ​ന്ന തീ​റ്റ​യു​മാ​ണ് പ്ര​ധാ​നം. ഇ​ത് ചാ​ക്ക് ക​ണ​ക്കി​ന് വാ​ങ്ങു​ക​യാ​ണ​ങ്കി​ൽ 1550 രൂ​പ​യും. കി​ലോ​യ്ക്കാ​ണ​ങ്കി​ൽ ഏ​താ​ണ്ട് 34 രൂ​പ​യോ​ളം വ​രു​മെ​ന്ന​താ​ണ് ക​ണ​ക്ക്. ഒ​രു ദി​വ​സം ഇ​വ​യ്ക്ക് 100 ഗ്രാ​മോ​ളം തീ​റ്റ​വേ​ണ്ടി​വ​രും.

കോ​ഴി​വ​ള​ർ​ത്ത​ൽ വ​ൻ വി​ജ​യ​മാ​യി മാ​റി​യ​തോ​ടെ അ​ടു​ത്ത​താ​യി താ​റാ​വി​നെ​യും കൂ​ടി വ​ള​ർ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​ചെ​റു​കി​ട ക​ർ​ഷ​ക​ൻ. ചാ​സ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ചാ​ർ​ജാ​യി ജോ​ലി നോ​ക്കി​വ​രു​ന്ന​തി​നി​ടെ ഈ ​കോ​ഴി വ​ള​ർ​ത്ത​ലി​നെ​ക്കു​റി​ച്ച് അ​റി​യാ​നി​ട​യാ​യ ബൈ​ജു പി​ന്നീ​ട് ഇ​തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ശി​ല്പ മ​ക്ക​ൾ ആ​ൽ​ബി, ആ​ൻ​മേ​രി, ആ​ഞ്ചോ.

Related posts

Leave a Comment