എ​ല്ലാം ശ​രി​യാ​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത… സം​സ്ഥാ​ന​ത്തെ ബാ​റു​ക​ൾ ഇ​നി​മു​ത​ൽ രാ​വി​ലെ 10 മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ തു​റ​ന്നി​രി​ക്കും; ബാ​റു​ട​മ​ക​ളു​ടെ ആ​വ​ശ്യം അ​നാ​വ​ശ്യ​മ​ല്ല


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഏ​കീ​ക​രി​ച്ച് വി​ജ്ഞാ​പ​ന​മി​റ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം എ​ല്ലാ ബാ​റു​ക​ളും ഇ​നി മു​ത​ൽ രാ​വി​ലെ പ​ത്ത് മ​ണി മു​ത​ൽ അ​ർ​ധ​രാ​ത്രി 12 മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി.

നി​ല​വി​ൽ ഭൂ​രി​ഭാ​ഗം ബാ​റു​ക​ളു​ടെ​യും സ​മ​യം രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​യി​രു​ന്നു. ഇ​ത് മാ​റ്റി രാ​വി​ലെ​യും രാ​ത്രി​യും ഓ​രോ മ​ണി​ക്കൂ​ർ വീ​തം വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള ബാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു അ​ർ​ധ​രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ മാ​റ്റ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ബാ​റു​ക​ൾ​ക്കും ഈ ​സ​മ​യം ബാ​ധ​ക​മാ​കും.

ബാ​റു​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം കു​റ​യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വ​ർ​ത്ത​ന സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബാ​റു​ട​മ​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ടൂ​റി​സം മേ​ഖ​ല​യി​ലെ ബാ​റു​ക​ൾ​ക്ക് മാ​ത്രം കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​ത് വി​വേ​ച​ന​മാ​ണെ​ന്ന പ​രാ​തി​യും ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും. വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ പു​തി​യ സ​മ​യ​ക്ര​മം സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Related posts

Leave a Comment