സം​സ്ഥാ​ന​ത്ത് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി​ക​ൾ കൊ​ന്ന​ത് 358 പേ​രെ; ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത് 2025ൽ

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ 358. ഇ​തി​ൽ, 294 പേ​രും കൊ​ല്ല​പ്പെ​ട്ട​ത് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ. 52 പേ​ർ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ലും കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 1204. 2021 ജ​നു​വ​രി മു​ത​ൽ 2026 ഫെ​ബ്രു​വ​രി 16 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ സ​ർ​ക്കാ​രോ വ​നം​വ​കു​പ്പോ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന മ​ര​ണ​നി​ര​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ന, കാ​ട്ടു​പ​ന്നി എ​ന്നി​വ​യ്ക്ക് പു​റ​മെ കാ​ട്ടു​പോ​ത്ത്, ക​ടു​വ എ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലും മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. 2025 ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ള്ള​ത്. 117 പേ​രാ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് 75 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള 273 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 30 പ​ഞ്ചാ​യ​ത്തു​ക​ൾ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ്. ഹോ​ട്ട് സ്പോ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളെ​ത്ത​ന്നെ തീ​വ്ര​സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​മെ​ന്നും സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​മെ​ന്നും ര​ണ്ടാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

ഈ ​മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ സോ​ളാ​ർ വേ​ലി​ക്കു പു​റ​മേ, വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ല​ഞ്ഞു​തി​രി​യു​ന്ന​ത് ത​ട​യാ​ൻ റെ​യി​ൽ വേ​ലി, ആ​ന​ക്കി​ട​ങ്ങ്, ആ​ന​മ​തി​ലു​ക​ൾ എ​ന്നി​വ​യും നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ചി​ല​യി​ട​ങ്ങ​ളി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്. ചി​ല​യി​ട​ത്ത് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. വേ​ന​ൽ ക​ടു​ക്കു​ന്പോ​ൾ കാ​ടി​നു​ള്ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ആ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന്‍റെ എ​ണ്ണം വ​ർ​ധി​ക്കാ​നാ​ണു സാ​ധ്യ​ത. അ​തി​നാ​ൽ, വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​വ​ര​വ് ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കി​ഫ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

​റെ​നീ​ഷ് മാ​ത്യു

Related posts

Leave a Comment