എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പം യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം; കൊ​ല്ല​പ്പെ​ട്ട​ത് കോ​ട്ട​യം സ്വ​ദേ​ശി​നി

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യം. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പം ത​ള്ളി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. സ​മീ​പ​ത്ത് നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ട് കി​ട്ടി​യി​ട്ടു​ണ്ട്. കോട്ടയം സ്വദേശിനിയാണ് മരിച്ചതെന്ന് പോലീസ്.

യു​വ​തി​ക്ക് 30 -40 വ​യ​സ് തോ​ന്നി​ക്കും. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ അ​മൃ​ത എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്റെ ലോ​ക്കോ പൈ​ല​റ്റാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ലോ​ക്കോ പൈ​ല​റ്റ് റെ​യി​ല്‍​വേ​യി​ലും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ശ​രീ​ര​ത്തി​ന്റെ ത​ല ട്രാ​ക്കി​നോ​ട് ചേ​ര്‍​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പു​റ​ത്തു​മാ​യു​മാ​ണ് കാ​ണു​ന്ന​ത്.

സ്ത്രീ​യു​ടെ മു​ഖ​ത്ത​ട​ക്കം പാ​ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ട്രെ​യി​നി​ടി​ച്ച രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഇ​താ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കാ​ന്‍ കാ​ര​ണം. ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​കാ​ത്ത ഉ​പ​യോ​ഗി​ക്കാ​ത്ത ട്രാ​ക്കി​ന​ടു​ത്താ​ണ് മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ആ​ത്മ​ഹ​ത്യ​യാ​വാ​മെ​ന്ന നി​ഗ​മ​നം പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment