വ​ലി​യ​ങ്ങാ​ടി അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മേ​യ​ർ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച നാ​ലു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌.

അ​തേ​സ​മ​യം, പൊ​ളി​ച്ചു​പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്നും എ​ന്നാ​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ഇ​റ​ക്കി​വി​ട്ടി​രു​ന്നി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ടം അ​ൺ​ഫി​റ്റ് പ​ട്ടി​ക​യി​ൽ ഇ​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ഉ​ട​ൻ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല. കോ​ർ​പ​റേ​ഷ​നി​ൽ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് 2022ൽ ​ക​ണ്ടെ​ത്തി​യി​രു​ന്ന​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​ഴെ​നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഏ​ജ​ന്‍റു​മാ​ണ് മ​രി​ച്ച​ത്. താ​ഴെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, ത​ക​ർ​ന്നു​വീ​ണ സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ൾ​ക്ക് അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ സ​മീ​പ​ത്തെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment