ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് ഹ​ർ​ജി; വി​ജി​ല​ന്‍​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 1650 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് സ​മ​ര്‍​പി​ച്ച ഹ​ര്‍​ജി​യി​ല്‍ വി​ജി​ല​ന്‍​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. സം​സ്ഥാ​ന​ത്തെ 1550 വി​ല്ലേ​ജു​ക​ള്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​ത്തു​ന്ന പ​ദ്ധ​തി​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ 168 കോ​ടി രൂ​പ​യ്ക്ക് ടെ​ന്‍​ഡ​ര്‍ വി​ള​ച്ച ശേ​ഷം 289.5 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. ഇ​തി​നു​ള്ള ആ​കെ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 807.98 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 339.438 കോ​ടി രൂ​പ​യാ​ണ്.

ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യി​ല​ട​ക്കം ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​ക​രാ​റി​ലാ​യി. സ​ര്‍​വേ​യ്ക്കാ​യി താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​ലും ക്ര​മ​ക്കേ​ടു​ണ്ടാ​യി. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ പ​രാ​തി​യി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വി​ശ​ദ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. അ​തി​നാ​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment