അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ള്‍ അ​ടി​ച്ച് മാ​റ്റി; ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളോ​ടും പ്ര​തി​പ​ക്ഷ​ത്തോ​ടും ഒ​രു ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് പി.​ആ​ര്‍. വ​ര്‍​ക്കു​ക​ളി​ലു​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​വ​ല്‍ സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍.

ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​നം എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നു​ള്ള ധാ​ര്‍​മ്മി​ക അ​വ​കാ​ശം സ​ര്‍​ക്കാ​രി​ന് ന​ഷ്ട​പ്പെ​ട്ടു. ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ യ​ഥാ​ര്‍​ത്ഥ പ്ര​തി​യാ​കേ​ണ്ട ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്റെ പേ​രി​ല്‍ കോ​ടി​ക​ള്‍ അ​ടി​ച്ച് മാ​റ്റി.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് വേ​ണ്ടി മു​ന്‍ കൈ ​എ​ടു​ത്ത് എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത് ദേ​വ​സ്വം മ​ന്ത്രി വാ​സ​വ​നാ​ണ്. എ​ന്നാ​ല്‍ അ​ഴി​മ​തി കൈ​യോ​ടെ തെ​ളി​ഞ്ഞ​പ്പോ​ള്‍ വാ​സ​വ​ന്‍ കൈ​ക​ഴു​കാ​ന്‍ നോ​ക്കു​ക​യാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ ന​ട​പ​ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച ശേ​ഷം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ടൊ​പ്പം പു​റ​ത്ത് വ​ന്ന ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment