‘ഒ​രു തി​രി​ച്ച​ടി വ​രു​ന്നു​ണ്ട്. അ​വ​ർ ചെ​യ്ത​തി​ന്‍റെ ഫ​ലം അ​വ​ർ കാ​ണും’: ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ കരച്ചിലടക്കാനാകാതെ ഇ​റാ​ൻ ടി​വി അ​വ​താ​ര​ക

തെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​വ​താ​ര​ക മ​റി​യം അ​സ​ർ​ചെ​ഹ്ർ. ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് ടി​വി​യാ​യ പ്ര​സ് ടി​വി​യു​ടെ അ​വ​താ​രി​ക​യാ​ണ് മ​റി​യം.

‘ഒ​രു തി​രി​ച്ച​ടി വ​രു​ന്നു​ണ്ട്. അ​വ​ർ ചെ​യ്ത​തി​ന്‍റെ ഫ​ലം അ​വ​ർ കാ​ണും’ എ​ന്ന് വി​റ​യ്ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ മ​റി​യം വാ​യി​ച്ചു. വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെ​റ​ലാ​ണ്.

ഖ​മ​നേ​യി​യു​ടെ നേ​തൃ​ത്വ​ത്തേ​യും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ നി​ല​പാ​ടി​നേ​യും അ​വ​താ​ര​ക പ്ര​ശം​സി​ച്ചു. ‘അ​ദ്ദേ​ഹം പ​ല​സ്തീ​നി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി നി​ന്നു. അ​ദ്ദേ​ഹം ലെ​ബ​ന​നി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി നി​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തെ ഓ​ർ​ത്ത് ദുഃ​ഖി​ക്കു​ന്ന​വ​ർ ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​നാ​ഥ​രാ​യി​രി​ക്കും.’ എ​ന്നും മ​റി​യം പ​റ​ഞ്ഞു.

Related posts

Leave a Comment