അ​ന്പ​ട ക​ള്ളാ… ചെ​ടി​ച്ച​ട്ടി​യി​ൽ താ​ക്കോ​ൽ​വ​ച്ച് വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യി; ആ​രു​മി​ല്ലെ​ന്ന് മ​ണ​ത്ത​റി​ഞ്ഞ ക​ള്ള​ൻ അ​ക​ത്ത് ക​യ​റി എ​ടു​ത്തു​കൊ​ണ്ട് പോ​യ​ത് 16ല​ക്ഷം രൂ​പ

വീ​ട്ടു​കാ​ർ പ​ള​അ​ളി​യി​ൽ പോ​യ ത​ക്കം​നോ​ക്കി ക​ള്ള​ൻ അ​ക​ത്ത് ക​യ​റി മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​യ​ത് 16 ല​ക്ഷം രൂ​പ. ക​ട്ട​പ്പ​ന​യി​ലാ​ണ് സം​ഭ​വം. ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നെ​ല്ലി​ക്ക​ൽ ജോ​സ​ഫ് തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് വീ​ട്ടു​കാ​ർ ഒ​ളി​പ്പി​ച്ചു​വെ​ച്ച താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് തു​റ​ന്ന​ത്. ചെ​ടി​ച്ച​ട്ടി​യി​ൽ താ​ക്കോ​ൽ​വ​ച്ചി​ട്ടാ​ണ് ജോ​സ​ഫും വീ​ട്ടു​കാ​രും പ​ള്ളി​യി​ൽ പോ​യ​ത്.

താ​ക്കോ​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച സ്ഥ​ലം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യ ക​ള്ള​ൻ അ​തെ​ടു​ത്ത് വീ​ട് തു​റ​ന്നു. അ​ക​ത്ത് ക​ട​ന്ന് അ​ല​മാ​ര​യി​ൽ നി​ന്ന് പ‍​ണം കൈ​ക്ക​ലാ​ക്കി മു​ങ്ങി. വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി നോ​ക്കി​യ​പ്പോ​ൾ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നും​ത​ന്നെ വീ​ടി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ല്ല.

എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം പ​ണം നോ​ക്കി​യ​പ്പോ​ൾ അ​വി​ടെ​യി​ല്ലെ​ന്ന് മ​ന​സി​ലാ​യി. പി​ന്നീ​ട് സി​സി​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​ൻ കൈ​യു​റ​ക​ളും ശ​രീ​ര​പ്ര​കൃ​തി തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ളും മോ​ഷ്ടാ​വ് ധ​രി​ച്ചി​രു​ന്നു. വീ​ടി​നെ​ക്കു​റി​ച്ചും പ​ണം സൂ​ക്ഷി​ച്ച സ്ഥ​ല​ത്തെ​ക്കു​റി​ച്ചും അ​റി​യാ​വു​ന്ന ആ​രെ​ങ്കി​ലു​മാ​കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment