കൊയിലാണ്ടി: കുടിക്കുന്ന ശീലമില്ലാത്തവരെയും പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ കുറ്റപ്പെടുത്തി. കേരള മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഞങ്ങൾ കുറയ്ക്കും’ എന്നായിരുന്നു പ്രകടനപത്രികയിലെ എൽഡിഎഫ് വാഗ്ദാനം.എന്നാൽ അധികാരം ലഭിച്ചപ്പോൾ അവർ ആദ്യം ചെയ്തത് തദ്ദേശസ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം സംസ്ഥാന സർക്കാരിലേക്ക് തിരിച്ചെടുക്കുകയാണ്.
തുടർന്ന് ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരവ്യവസ്ഥ വെട്ടിക്കുറച്ചു. പിന്നീട് വ്യാപകമായി ബാറുകൾ അനുവദിച്ചു.പിണറായി സർക്കാർ അധികാരമേറ്റ 2016-ൽ ഉണ്ടായിരുന്നതിന്റെ 30 ഇരട്ടിയിലേറെ ബാറുകൾ ഇന്ന് കേരളത്തിലുണ്ട്.
മദ്യവിഷയത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തോട് ചെയ്തത് കടുത്ത ദ്രോഹവും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു. പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു
