കൊ​ച്ചി​യി​ല്‍ നി​ന്നും 24 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍; കു​വൈ​റ്റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും സ​ർ​വീ​സി​ല്ല

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് റ​ദ്ദാ​ക്കി​യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 24 സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് 14 സ​ര്‍​വീ​സു​ക​ളും കൊ​ച്ചി​യി​ല്‍ നി​ന്നും 10 സ​ര്‍​വീ​സു​ക​ളു​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക.

പു​ല​ര്‍​ച്ചെ 1.15ന് ​ആ​ണ് ഇ​ന്ന് ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഫ്‌​ളൈ​റ്റ് കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ 2.45ന് ​ആ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നും ആ​ദ്യ ഫ്‌​ളൈ​റ്റ് പു​റ​പ്പെ​ട്ട​ത്. ദു​ബാ​യ്, ഷാ​ര്‍​ജ, അ​ബു​ദാ​ബി, ഫു​ജൈ​റ, മ​സ്‌​ക​റ്റ്, റി​യാ​ദ്, റാ​സ​ല്‍​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മി​ക്ക സ​ര്‍​വീ​സു​ക​ളും.

എ​ന്നാ​ല്‍ കു​വൈ​റ്റ്, ബ​ഹ്റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. സൗ​ദി എ​യ​ര്‍​വേ​സ്, ഫ്‌​ളൈ ദു​ബാ​യ്, എ​യ​ര്‍ അ​റേ​ബ്യ, സി​ങ്ക​പ്പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ്, എ​യ​ര്‍ അ​റേ​ബ്യ അ​ബു​ദാ​ബി, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്, ഒ​മാ​ന്‍ എ​യ​ര്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment