പുലര്‍ച്ചെ കഴിക്കുന്ന അത്താഴമാണ് സുഹൂര്‍. ശാസ്ത്രീയമായി, ഒരു പകല്‍ മുഴുവന്‍ നിലനില്‍ക്കാനുള്ള ഊര്‍ജത്തിന്റെയും ജലാംശത്തിന്റെയും അടിസ്ഥാനമായി കണക്കാക്കി, അതനുസരിച്ച് നിങ്ങളുടെ തീന്മേശ ഒരുക്കുക.
സാവധാനം ദഹിക്കുന്നതവിട് കളയാത്ത ധാന്യങ്ങൾ
ധാന്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത്, അതായത് സാവധാനം ദഹിക്കുന്ന തവിട് കളയാത്ത ധാന്യങ്ങളായ (whole grains) ഓട്സ്, ഗോതമ്പ്, ബാര്‍ളി, നാരുകള്‍(fibre-rich)അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ തിരഞ്ഞെടുക്കുക.
പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍
കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍, അതു വഴി, പേശികളുടെ ആരോഗ്യത്തിനും, വിശപ്പ് കുറയ്ക്കാനും- മുട്ട, ചിക്കന്‍, മത്സ്യം, തൈര്, പയറു-പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉറപ്പാക്കുക.
ജലാംശം നിലനിര്‍ത്താൻ
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍, നിര്‍ജലീകരണം ഒഴിവാക്കാന്‍, നോമ്പ്കാലത്ത് പരമാവധിദാഹം കുറയ്ക്കുന്ന തണ്ണിമത്തന്, വെള്ളരിക്ക, ഓറഞ്ച്, കൈതച്ചക്ക, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ സഹായിക്കും.
അതേസമയം, ദാഹം വര്‍ധിപ്പിക്കുന്ന ഉപ്പ്, പഞ്ചസാര, എരിവ് എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക
കാപ്പിയും, ചായയും..?
കാപ്പിയും, ചായയും’ഡൈയൂററ്റിക്’ (Diuretic) ആണ്. അതായത്, ഇത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി ജലാംശം വേഗത്തില്‍ നഷ്ടപ്പെടുത്തി നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍, സ്ഥിരമായി ചായയോ കാപ്പിയോ കുടിക്കുന്നവര്‍ അത് പെട്ടെന്ന് നിര്‍ത്തിയാല്‍ കഠിനമായ തലവേദന, അസ്വസ്ഥത, ദേഷ്യം (Irritability) എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, റമദാന് തുടങ്ങുന്നതിന് മുന്‍പോ, അല്ലെങ്കില്‍ നോമ്പ് കാലത്തോ കാപ്പിയുടെ അളവ് സാവധാനം കുറച്ചു കൊണ്ടുവരിക. ഇത് ശരീരത്തിന് മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കും.

(തുടരും)
