സൈ​ഹ​ണ്ട് 2.0; തൃ​ശൂ​രി​ൽ 37 റെ​യ്ഡു​ക​ൾ, ഒ​ൻ​പ​ത് അ​റ​സ്റ്റ്; ജാ​ഗ്ര​ത വേ​ണമെന്ന് ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സൈ​ഹ​ണ്ട് 2.0 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ സി​റ്റി പ​രി​ധി​യി​ൽ വ​ൻ പോ​ലീ​സ് ന​ട​പ​ടി. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ന​ട​ത്തി​യ 37 റെ​യ്ഡു​ക​ളി​ൽ 10 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഒ​ൻ​പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. നാ​ലു​പേ​ർ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി.

നെ​ടു​പു​ഴ സ്വ​ദേ​ശി ത​യ്യി​ൽ പി.​എം. ബി​നീ​ഷ് (46), കൈ​പ​റ​ന്പ് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നി​തി​ൻ​രാ​ജ് (24), മ​ണ്ണു​ത്തി കാ​ള​ത്തോ​ട് സ്വ​ദേ​ശി കൊ​റ്റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ബീ​ർ (40), വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി കു​ന്നു​ന്പു​റ​ത്ത് ബാ​ബു (40), എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി അ​ഴി​യ​ത്ത് മു​ഹ​മ​ദ് മാ​ലി​ക് (21), പോ​ർ​ക്കു​ളേ​ങ്ങാ​ട് സ്വ​ദേ​ശി പ​യ്യൂ​ർ​വീ​ട്ടി​ൽ അ​മേ​ഘ് ജോ​യ് (20), ഇ​യ്യാ​ൽ അ​ന്പ​തു​വീ​ദ് ന​ഗ​ർ സ്വ​ദേ​ശി ചെ​ട്ടി​തൊ​ടി വി​ഷ്ണു (29), കൊ​ണ്ടാ​ഴി സ്വ​ദേ​ശി താ​ണി​ക്ക​ൽ രാ​ജീ​വ് (22), കോ​ഴി​ക്കോ​ട് അ​രി​ക്കു​ളം സ്വ​ദേ​ശി ഉ​മ​ച്ചാ​ന്പു​റ​ത്ത് യു.​എം. വൈ​ഷ്ണ​വ് (20) എ​ന്നി​വ​രെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ, പാ​സ് ബു​ക്കു​ക​ൾ, ചെ​ക്ക് ബു​ക്കു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

വാ​ട​ക അ​ക്കൗ​ണ്ടു​ക​ൾ​ക്കു പൂ​ട്ടി​ടും

മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ട​ക ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് ഡി​ജി​റ്റ​ൽ ട്രാ​ക്കിം​ഗ് ഡാ​റ്റാ അ​ന​ലൈ​സിം​ഗ്, ഫീ​ൽ​ഡ് കോ​ർ​ഡി​നേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ജാ​ഗ്ര​ത വേ​ണം: ക​മ്മീ​ഷ​ണ​ർ

പ്ര​തി​ഫ​ലം മോ​ഹി​ച്ച് സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റു​ന്ന​വ​ർ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ സൈ​ബ​ർ ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്ന​ൽ​കി.

ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ത​ട്ടി​പ്പു​പ​ണം പി​ൻ​വ​ലി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി തു​ട​രും. ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ 1930 എ​ന്ന സൈ​ബ​ർ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു.

Related posts

Leave a Comment