മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ഒരു ഹൊ​റ​ർ ചി​ത്രം

മ​ല​യാ​ളം, ത​മി​ഴ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന പു​തി​യ ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യി ഉ​ർ​വ​ശി-​ക​ലാ​ര​ഞ്ജി​നി-​ക​ല്പ​ന കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ന​ട​ൻ അ​ഭ​യ് ശ​ങ്ക​ർ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു.

2023ൽ ​യോ​സി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യാ​ണ് അ​ഭ​യ് ശ​ങ്ക​ർ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റി​യ​ത്. ഇ​നി​യും പേ​ര് പ്ര​ഖ്യാ​പി​ക്കാ​ത്ത പു​തി​യ പ്രോ​ജ​ക്ട് ഹൊ​റ​ർ-​ത്രി​ല്ല​ർ ശൈ​ലി​യി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് ക​ലേ​ഷ് രാ​മാ​ന​ന്ദ് ആ​ണ്.

ഹൃ​ദ​യം, വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം, ത​മി​ഴ് ചി​ത്ര​മാ​യ ഗാ​ർ​ഗി, ഫേ​സ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ക​ലേ​ഷ് രാ​മാ​ന​ന്ദ്, ത​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ശ്ര​ദ്ധ ഗോ​കു​ൽ ആ​ണ്.

മെ​ഗാ ചി​ത്രം ദൃ​ശ്യം 3, വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ​രി​ചി​ത​മാ​യ ശ്ര​ദ്ധ ഗോ​കു​ൽ ഈ ​സി​നി​മ​യി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ നാ​യ​ക​ന്‍റെ അ​മ്മ​യാ​യി എ​ത്തു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാം പ്രി​യ​പ്പെ​ട്ട ക​ലാ​ര​ഞ്ജി​നി ആ​ണ്. അ​മ്മ​യും മ​ക​നു​മാ​യു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് ക​ഥ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്ന്. വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​രു പ്ര​ധാ​ന​പ്പെ​ട്ട മു​ഴു​നീ​ള ക​ഥാ​പാ​ത്ര​വു​മാ​യി​ട്ടാ​ണ് ക​ലാ​ര​ഞ്ജി​നി ഈ ​സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്.

ത​മി​ഴ് താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​ണ്. ര​മേ​ശ്‌ തി​ല​ക്, ത​ലൈ​വാ​സ​ൽ വി​ജ​യ്, കും​കി അ​ശ്വി​ൻ, ടി​എ​സ്ആ​ർ ശ്രീ​നി​വാ​സ​ൻ, ഡോ. ​അ​മ​ർ രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​ഭ പ്ര​താ​പ് എ​ന്നി​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. തി​ങ്ക് സ്പേ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് പ്ര​ണ​വ​മാ​ണ്.

അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ- മി​ഥു​ൻ മാ​മ്മൂ​ട്ടി​ൽ. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും പ​ല സൂ​പ്പ​ർ ഹി​റ്റ്‌ ഗാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത് എ​ട​വ​ന​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​യ്യ​പ്പ​ൻ നാ​യ​ർ എ​ഡി​റ്റി​ങ് കൈ​കാ​ര്യം ചെ​യ്യു​ന്നു. പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ൻ- സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യ ജാ​ക്കി ജോ​ൺ​സ​ൺ കൈ​കാ​ര്യം ചെ​യ്യു​ന്നു. ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- എ​സ്.​പി. നാ​ഗ​രാ​ജ്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ഴ്‌​സ്- അ​നു​ഷ പ്ര​ഭു, കൃ​ഷ്ണ പ്ര​ശാ​ന്ത്, വ​സ്ത്രാ​ല​ങ്കാ​രം- കെ- ​രാ​മു, മേ​ക്ക​പ്പ്- രോ​ഹി​ണി കെ.​എ​സ്, സ്റ്റി​ൽ​സ്-​ഗാ​ന്ധി. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- കെ. ​മ​ഹേ​ന്ദ്ര​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- സ​തീ​ഷ് ജെ, ​പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ. ചെ​ന്നൈ​യും കേ​ര​ള​വും പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളാ​ക്കി ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.

Related posts

Leave a Comment