ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ക​രി​യ​റാ​ണ്, ആ ​ക​രി​യ​റി​ല്‍ വെ​ള്ളം ചേ​ര്‍​ക്കേ​ണ്ട​താ​യി വ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്ത തെ​റ്റു​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​ത്: ഭൂമി പെഡ്നേക്കർ

ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ക​രി​യ​റാ​ണ്, ആ ​ക​രി​യ​റി​ല്‍ വെ​ള്ളം ചേ​ര്‍​ക്കേ​ണ്ട​താ​യി വ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്ത തെ​റ്റു​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​തെ​ന്നു ബോ​ളി​വു​ഡ് ന​ടി ഭൂ​മി പെ​ഡ്‌​നേ​ക്ക​ര്‍. ദം ​ല​കാ കേ ​ഹൈ​ഷ, സാ​ണ്ഡ് കി ​ആം​ഗ്, സൊ​ഞ്ച​രി​യ, ബ​ദാ​യി ദോ ​തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് ഭൂ​മി പെ​ഡ്‌​നേ​ക്ക​ര്‍. ഇപ്പോ​ഴി​താ താ​രം ത​ന്‍റെ ക​രി​യ​റി​ല്‍ സം​ഭ​വി​ച്ച ചി​ല അ​ബ​ദ്ധ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ്. താ​ന്‍ ക​രി​യ​റി​ലെ​ടു​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ള്‍ തെ​റ്റി​പ്പോ​‌‌യെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ഞാ​ന്‍ ക​ഠി​നാധ്വാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ക​രി​യ​റാ​ണ്. ആ ​ക​രി​യ​റി​ല്‍ വെ​ള്ളം ചേ​ര്‍​ക്കേ​ണ്ട​താ​യി​ട്ടു വ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്ത തെ​റ്റു​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​ത്. 200 കോ​ടി​യൊ​ക്കെ ഓ​ഫ​ര്‍ വരു​മ്പോ​ള്‍ ചി​ല​പ്പോ​ളൊ​ക്കെ ന​മ്മ​ള്‍ മോ​ഹി​ക്കും. പ​ക്ഷെ സ്ത്രീ​വി​രു​ദ്ധ സി​നി​മ​ക​ള്‍ ചെ​യ്യി​ല്ല എ​ന്ന് ഞാ​ന്‍ ഉ​റ​പ്പി​ച്ച​താ​ണ്.

പ​ക്ഷെ ഇ​പ്പോ​ഴും എ​നി​ക്ക് ചെ​യ്യാ​ന്‍ കു​റ​ച്ചേ​യു​ള്ളു, അ​തി​ല്‍ എ​നി​ക്ക് വി​ഷ​മം ഉ​ണ്ട്. പ്രേ​ക്ഷ​ക​ര്‍ എ​ന്നി​ല്‍ നി​ന്നും ഇ​തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട് – ഭൂ​മി പെ​ഡ്‌​നേ​ക്ക​ര്‍​പ​റ​ഞ്ഞു. പ​ക്ഷെ ത​നി​ക്ക് തെ​റ്റു​പ​റ്റി​യ സി​നി​മ​ക​ള്‍ ഏ​തെ​ന്ന് ഭൂ​മി വ്യ​ക്ത​മാ​ക്കി​യി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ക്സോ​ഫീ​സ് പ​രാ​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ക​പു​റും ഭൂ​മി പ​ഡ്നേ​ക്ക​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ‘ദ ​ലേ​ഡി കി​ല്ല​ര്‍’ എ​ന്ന ബോ​ളി​വു​ഡ് ചി​ത്രം. ഈ ​സി​നി​മ ത​ന്‍റെ ക​രി​യ​റി​നെ വ​ള​രെ മോ​ശ​മാ​ക്കി​യെ​ന്നും ഭൂ​മി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment