ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ​ക്കെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യം: : ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന്; പ​ത്തു​മ​ണി​ക്കൂ​ർ ച​ർ​ച്ച

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന് ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​മേ​യം പ്ര​തി​പ​ക്ഷം ഇ​ന്നു സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ 118 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട നോ​ട്ടീ​സ് പ്ര​തി​പ​ക്ഷം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് കൂ​ടി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രാ​ട്ടം മു​റു​കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ത്തെ സ​ഭാ​ന​ട​പ​ടി​ക​ളി​ലെ ഏ​ക അ​ജ​ണ്ട സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യ​മാ​ണ്. ച​ട്ട​പ്ര​കാ​രം, അ​ന്പ​ത് അം​ഗ​ങ്ങ​ൾ എ​ഴു​ന്നേ​റ്റു​നി​ന്നു പി​ന്തു​ണ അ​റി​യി​ച്ചാ​ൽ മാ​ത്ര​മേ പ്ര​മേ​യം ച​ർ​ച്ച​യ്ക്കാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. തു​ട​ർ​ന്ന് ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ക്കും. പ​ത്തു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ര്‍​ച്ച​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മേ​യ​ത്തെ നേ​രി​ടാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും പി​ന്തു​ണ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സും ത​ങ്ങ​ളു​ടെ എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം സ​ർ​ക്കാ​രി​നൊ​പ്പ​മാ​യ​തി​നാ​ൽ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധ​സാ​ഹ​ച​ര്യ​വും അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​വും ഇ​ന്ത്യ​യെ ബാ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ൽ പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും.

ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​തും പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കും. ഏ​പ്രി​ൽ ര​ണ്ടി​നു സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.

Related posts

Leave a Comment