നി​ർ​ത്താ​തെ ക​ര​യു​ന്ന കു​ഞ്ഞ്; ജ​ന​ലി​ലൂ​ടെ നോ​ക്കി​യ വീ​ട്ടു​ട​മ ക​ണ്ട​ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ദ​മ്പ​തി​ക​ളെ; വ​ഴ​ക്കി​ടു​ന്ന സം​ഭ​വം ഇ​ട​യ്ക്ക് കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്നു

കോ​ട്ട​യം: പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ജ​ൻ, ഭാ​ര്യ അ​നീ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കു സ​മീ​പം ക​ര​ഞ്ഞു ര​ണ്ട​ര വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് പേ​രു​ടെ​യും ശ​രീ​ര​ത്തി​ൽ നി​ന്ന് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്കു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ വാ​ട​ക​യ്ക്കു താ​മ​സി​ക്കാ​നെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഉ​ട​മ വ​ന്നു നോ​ക്കി​യ​പ്പോ​ൾ വീ​ട് അ​ക​ത്തു​നി​ന്ന് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു.

വീ​ട്ടു​ട​മ ഇ​വ​രെ ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​യാ​ളെ​ത്തി ഇ​രു​വ​രും ചേ​ർ​ന്ന് മ​റ്റൊ​രു താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ട് തു​റ​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഹാ​ളി​ൽ ദ​മ്പ​തി​ക​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​വ​രി​വി​ടെ വ​ന്ന​തി​നു ശേ​ഷം വീ​ട്ടി​നു​ള്ളി​ൽ​നി​ന്നു ബ​ഹ​ളം കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​ട​മ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​ശ്നം നേ​രി​ട്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നും വീ​ട്ടി​ലി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പൊ​ൻ​കു​ന്നം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment