വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ: ര​ക്ഷ​പ്പെ​ടാ​ന്‍ ത​ല മൊ​ട്ട​യ​ടി​ച്ച് യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന ചോ​ദ്യ​മാ​ണ് ക​ല്യാ​ണം ക​ഴി​ക്കു​ന്നി​ല്ലേ എ​ന്ന​ത്. നാ​ട്ടു​കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും ആ​വ​ലാ​തി​ക​ൾ​ക്കു​മി​ട​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഒ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന്‌​വ​ച്ചാ​ലോ അ​വി​ടെ​യും ഇ​തു​പോ​ലെ ത​ന്നെ അ​വ​സ്ഥ. ക​ല്യാ​ണം ക​ഴി​ക്കാ​ൻ വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധം സ​ഹി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ യു​വ​തി ചെ​യ്ത പ്ര​വ​ർ​ത്തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പെ​ണ്ണാ​യാ​ൽ മു​ടി വേ​ണ​മെ​ന്നാ​ണ​ല്ലോ പൊ​തു​വെ​യു​ള്ള സം​സാ​രം. ഇ​വി​ടെ യു​വ​തി ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ മു​ടി വെ​ട്ടി​ക്ക​ള​ഞ്ഞു. മു​ടി ഇ​ല്ലാ​ത്ത ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​രും വ​രി​ല്ലെ​ന്ന് ക​രു​തി​യാ​ണ് യു​വ​തി ഇ​ങ്ങ​നെ ചെ​യ്ത​ത്.

മു​ടി മു​റി​ച്ച ശേ​ഷ​മു​ള്ള വീ​ഡി​യോ യു​വ​തി പ​ങ്കു​വ​ച്ചു. വി​വാ​ഹ​ത്തി​നാ​യി വീ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ്ദം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ത​നി​ക്ക് ത​ന്‍റെ മു​ടി ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. സാ​മൂ​ഹി​ക​മാ​യി നോ​ക്കു​മ്പോ​ൾ ‘പെ​ണ്ണ്’ എ​ന്നാ​ൽ മു​ടി വേ​ണം എ​ന്നാ​ണ​ല്ലോ കാ​ഴ്ച്ച​പ്പാ​ട്. അ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​ട്ടാ​ണ് മു​ടി മു​റി​ച്ചു​ക​ള​ഞ്ഞ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

Related posts

Leave a Comment