നി​ങ്ങ​ളെ ഞ​ങ്ങ​ൾ അ​നു​ഭാ​വി​യാ​ക്കി..! താ​ത്വി​ക അ​വ​ലോ​ക​ത്തി​ൽ വീ​ഴാ​തെ ജി. സു​ധാ​ക​ര​ൻ; അ​നു​ന​യ നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം; വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് പാ​ർ​ട്ടി

ആ​ല​പ്പു​ഴ: പാ​ർ​ട്ടി​യു​മാ​യി അ​ക​ന്നു​നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ച​ര്‍​ച്ച ഫ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നു​ന​യ നീ​ക്കം സി​പി​എം അ​വ​സാ​നി​പ്പി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വം സു​ധാ​ക​ര​ൻ‌ പു​തു​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ഘ​ട​കം വ​ഴി സി​പി​എം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണ​വും ഉ​ണ്ട്. ക​രു​തി​ക്കൂ​ട്ടി​യാ​ണ് സു​ധാ​ക​ര​ന്റെ നീ​ക്കം എ​ന്നാ​ണ് പാ​ര്‍​ട്ടി ക​രു​തു​ന്ന​ത്.

ജി. ​സു​ധാ​ക​ര​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന വി​വ​രം നേ​ര​ത്തെ ത​ന്നെ ജി​ല്ലാ​നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ജി ​സു​ധാ​ക​ര​ന്റെ തീ​രു​മാ​നം അ​റി​ഞ്ഞ ശേ​ഷ​മെ അ​മ്പ​ല​പ്പു​ഴ സീ​റ്റി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു എ​ന്നാ​ണ് വി​വ​രം.

അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് സു​ധാ​ക​ര​ൻ. ത​ല്‍​ക്കാ​ലം പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്. അം​ഗ​ത്വം പു​തു​ക്കാ​ന്‍ ഈ ​മാ​സം 31 വ​രെ സ​മ​യം ഉ​ണ്ടെ​ന്നി​രി​ക്കെ അ​നു​ഭാ​വി​യാ​യി തു​ട​രാ​നാ​ണ് ജി. ​സു​ധാ​ക​ര​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment